Breaking News

'കന്നിവോട്ട് പൊന്ന് വോട്ട് ' പുതിയ വോട്ടർമാരെ ചേർത്ത് പരപ്പയിൽ സമ്മതിദായക ബോധവൽകരണ പരിപാടി നടന്നു ക്യാമ്പയിനിൽ നിരവധി പേരെ വോട്ട് ചേർത്തു.

 

പരപ്പ: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ Sveep 2021  പരപ്പയിൽ കന്നിവോട്ട് പൊന്ന് വോട്ട് ക്യാംപയിനിൽ നിരവധി പുതിയ വോട്ടർമാർ വോട്ടർ ലിസ്റ്റിൽ ചേർത്തു. തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിൻ്റെയും സംയുക്ത സഹകരണത്തോടെയാണ് പേര് ചേർത്തത്. സമ്മതിദാനാവകാശബോധവൽകരണ പരിപാടിയിൽ സഹകരണ വകുപ്പ് അസി. രജിസ്ട്രാർ വി.ടി.തോമസ് ഉദ്ഘാടനം ചെയതു. പരപ്പ അഡീഷണൽ CDPO ശോഭനകുമാരി അദ്ധ്യക്ഷത വഹിച്ചു. പരപ്പ CDPO ധനലക്ഷ്മി എം.കെ. ആശംസകൾ പറഞ്ഞു. നിസ്സി മാത്യു സ്വാഗതവും കെ.വിനോദ് കുമാർ നന്ദി പറഞ്ഞു. തുടർന്ന് വർക്കർമാർ കലാപരിപാടികൾ അവതരിപ്പിച്ചു.

No comments