വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് ഊഷ്മളമായ സ്വീകരണമൊരുക്കി
വെള്ളരിക്കുണ്ട്: വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് ഊഷ്മളമായ സ്വീകരണമൊരുക്കി. വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ ഒരുക്കിയ സ്വീകരണ പരിപാടി വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ജിമ്മി ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ സജി മുഖ്യ പ്രഭാഷണം നടത്തി.
ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഫിനോജ് ചാക്കോ, ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ്, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ വിനു കെ.ആർ, സിൽവി, രാഘവൻ, മികച്ച ജൈവ കർഷകക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് ഡോളി ജോസഫ് എന്നിവർ ആദരവ് ഏറ്റുവാങ്ങി.
ജില്ലാ സെക്രട്ടറി മുരളി ചിറ്റാരിക്കാൽ, മേഖലാ രക്ഷാധികാരി തോമസ് കാനാട്ട്, സംസ്ഥാന സമിതിയംഗം വിജയൻ കോട്ടക്കൽ, ജില്ലാ എക്സി.അംഗം ജോയിച്ചൻ മച്ചിയാനിക്കൽ, ബേബി പനയ്ക്കാത്തോട്ടം, യൂത്ത് വിംഗ് പ്രസിഡണ്ട് സാം സെബാസ്റ്റ്യൻ, വനിതാ സിംഗ് പ്രസിഡണ്ട് മായാ രാജേഷ് തുടങ്ങിയവർ സംസാരിച്ചു. സന്തോഷ് ഹൈടെക്ക് പ്രമേയാവതരണം നടത്തി.
യൂണിറ്റ് സെക്രട്ടറി തോമസ് ചെറിയാൻ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.എം കേശവൻ നമ്പീശൻ നന്ദിയും പറഞ്ഞു.
തുടർന്ന് എക്സിക്യുട്ടീവ് യോഗം നടന്നു. വെള്ളരിക്കുണ്ട് ആസ്ഥാനമാക്കി നിയമസഭാ നിയോജക മണ്ഡലം രൂപീകരിക്കുക, വെള്ളരിക്കുണ്ട് ബസ്റ്റാൻ്റ് കം ഷോപ്പിംഗ് കോംപ്ലക്സ് ഉടൻ യാഥാർത്ഥ്യമാക്കുക, ശുദ്ധജല വിതരണം കാര്യക്ഷമമാക്കുക എന്നീ പ്രമേയങ്ങൾ യോഗം അവതരിപ്പിച്ചു

No comments