Breaking News

2 വർഷമായിട്ടും പണി പൂർത്തീകരിച്ചില്ല നീലേശ്വരം-ഇടത്തോട് റോഡ് നിർമ്മാണത്തിനുള്ള ടാര്‍പ്ലാന്റില്‍ നിന്നും ടാര്‍ മിക്സിങ് കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു


ഇടത്തോട്: നീലേശ്വരം എടത്തോട് റോഡിനായി ഒടിയിട്ടമാവില്‍ നിര്‍മ്മിച്ച ടാര്‍പ്ലാന്റില്‍ നിന്നും ടാര്‍ മിക്സിങ് കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു. റോഡ് കോണ്‍ട്രാക്ടറേയും എന്‍ജിനീയറേയുമാണ് നാട്ടുകാര്‍ തടഞ്ഞത്. എടത്തോട് റോഡ് പണി പൂര്‍ത്തീകരിക്കാതെ മറ്റു സ്ഥലത്തേക്ക് കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. എടത്തോട് റോഡ് പണി ആരംഭിച്ചിട്ട് വര്‍ഷം 2 കഴിഞ്ഞു. ഇന്നും പണി പാതി വഴിയില്‍ തന്നെയാണ്. റോഡ് പണിയെ തുടര്‍ന്ന് പൊടിശല്യം കാരണം പ്രദേശവാസികളും കാല്‍ നടയാത്രക്കാരും വാഹന യാത്രികരും ദുരിതതത്തിലാണ്. പ്രതിഷേധം ശക്തമാകുന്ന സാഹര്യത്തിലാണ് റോഡ് പണിക്കായി നിര്‍മ്മിച്ച ഓടിയിട്ട് മാവിലെ ടാര്‍ പ്ലാന്റില്‍ നിന്നും ടാറിങ് മികിസിങ് കൊണ്ടു പോകുന്നത് നാട്ടുകാര്‍ തടഞ്ഞത്. റോഡ് പണി പൂര്‍ത്തീകരിക്കാതെ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാന്‍ അനുവദിക്കില്ല എന്നു പറഞ്ഞായിരുന്നു  റോഡ് കോണ്‍ട്രാക്ടര്‍ മൊയ്തീന്‍കുട്ടി ഹാജി അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രകാശന്‍ എന്നിവരെ് നാട്ടുകാര്‍ തടഞ്ഞത്. നാട്ടുകാര്‍ ടാറിങ് മിക്സിങ് കൊണ്ടു പോകുന്ന ലോറികള്‍ തടഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായിനാട്ടുകാര്‍ പ്ലാന്റിന്റെ പ്രധാന കവാടത്തില്‍ കല്ലുകള്‍ വെച്ച് അടക്കുകയും ചെയ്തു. എടത്തോട് റോഡില്‍ കല്ലുകള്‍ ഇളക്കിമാറ്റിയത് കാരണം അപകടങ്ങള്‍ പതിവായിരിക്കുകയാണ്. അതേ സമയം പൊടിശല്യത്തില്‍ പൊറുതി മുട്ടിയിരിക്കുകയാണ് പ്രദേശ വാസികളും. നിലവില്‍ ഓരോ കാരണം പറഞ്ഞാണ് റോഡ് പണി വൈകിപ്പിക്കുന്നത്.

No comments