Breaking News

പാചകവാതക വില വർധനവിനെതിരെ കാറ്ററേഴ്സ് അസോസിയേഷൻ വെള്ളരിക്കുണ്ടിൽ ഗ്യാസ് സിലിണ്ടറിൽ റീത്ത് വച്ച് പ്രതിഷേധിച്ചു


വെള്ളരിക്കുണ്ട്: ഇന്ധനവില വർദ്ധനവിനെതിരെ ഓൾ കേരളാ കാറ്ററേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ്ണ നടത്തി. കാസറഗോഡ് ജില്ലാതല പരിപാടി വെള്ളരിക്കുണ്ട് ഹെഡ് പോസ്റ്റാഫീസിന് മുന്നിൽAKCA ജില്ലാ പ്രസിഡൻ്റ് മൂസ്സ പീയം ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി പാവൂർ രമേശൻ അധ്യക്ഷനായി. ട്രഷറർ വിമൽ കുമാർ സ്വാഗതവും മനോജ് മടിക്കൈ നന്ദിയും പറഞ്ഞു സംഘടനയുടെ ജില്ലാ ഭാരവാഹികളായ സജി റോയൽ അബൂബക്കർ ലൈഫ്, പത്രോസ് തനിമ സിജു കള്ളാർ സുകേഷ്പാവൂർ എന്നിവർ സംസാരിച്ചു പ്രതിഷേധ സൂചകമായി പാചകവാതക സിലണ്ടറിന് മുകളിൽ റീത്ത് സമർപ്പിച്ചു

No comments