Breaking News

മാർച്ച്8 വനിതാ ദിനത്തിൽ കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ വൈവിധ്യമാർന്ന പരിപാടികൾ


 





വനിതാ ശിശു വികസന വകുപ്പ് , ജില്ലാ വനിതാ ശിശു വികസന ഓഫീസ് കാസറഗോഡിൻ്റെ നേതൃത്വത്തിൽ റോസ് ആൻഡ് ഡയമണ്ട് ക്യാമ്പയിൻ 2021 എന്ന പേരിൽ ഈ വർഷത്തെ വനിതാ ദിന പരിപാടികൾ സംഘടിപ്പിച്ചു വരുകയാണ്. പരിപാടിയുടെ സമാപനദിവസമായ മാർച്ച് 8 വനിതാ ദിനത്തിൽ ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസ്, മഹിളാ ശക്തി കേന്ദ്ര, ബെറ്റർ ലൈഫ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാസർഗോഡ് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ രാവിലെ 10 മണി മുതൽ 5 മണിവരെ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കരിയർ ഗൈഡൻസ് ക്ലാസ്, പാരൻറിംഗ് ബോധവൽക്കരണ ക്ലാസ്സ് മാർഷൽ ആർട്സ് പ്രദർശനം, കൾച്ചറൽ പ്രോഗ്രാം, കുടുംബശ്രീ സ്റ്റാൾ തുടങ്ങിയ പരിപാടികളും, ഐ സി ഡി എസ് പ്രോഗ്രാം ഓഫീസ്,
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഓഫീസ്, ജില്ലാ ലേബർ ഓഫീസ് ജില്ലാ കുടുംബശ്രീ മിഷൻ, പോലീസ് ഡിപ്പാർട്ട്മെൻറ് എന്നിവയുടെ സഹകരണത്തോടെ എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ, നിയമ സഹായം, പോലീസ് സഹായം, കൗൺസിലിംഗ് സപ്പോർട്ട്, തൊഴിൽ പരാതി പരിഹാരം തുടങ്ങിയ സേവനങ്ങൾ ഈ ദിവസം പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നതായിരിക്കും.

No comments