എടത്തോടെ സംഘർഷം; പരിക്കേറ്റ് കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പ്രവർത്തകരെ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു
പരപ്പ: എടത്തോട് ഉണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ്സ് പ്രവർത്തകരായ രമേശൻ. രഞ്ജിത്ത് എന്നിവരെ ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ് തുടങ്ങിയ കോൺഗ്രസ്സ് നേതാക്കൾ സന്ദർശിച്ചു.
കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ നടന്ന അക്രമത്തിൽ പ്രധിഷേധിക്കുന്നതായും, സംഭവത്തിൽ പോലീസ് ഇടപെട്ടിരുന്നുവെങ്കിൽ സംഘർഷം ഒഴിവാക്കാമായിരുന്നു വെന്നും നേതാക്കൾ പറഞ്ഞു
കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ നടന്ന അക്രമത്തിൽ പ്രധിഷേധിക്കുന്നതായും, സംഭവത്തിൽ പോലീസ് ഇടപെട്ടിരുന്നുവെങ്കിൽ സംഘർഷം ഒഴിവാക്കാമായിരുന്നു വെന്നും നേതാക്കൾ പറഞ്ഞു

No comments