കാസർകോട് വിവാഹത്തിന് പങ്കെടുത്തത് നൂറിൽ അധികം ആളുകൾ: ഓഡിറ്റോറിയം ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
കാസർകോട്: കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹ ചടങ്ങിന് കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചതിന് ഓഡിറ്റോറിയം ഉടമയ്‌ക്കെതിരെ കേസ്. കാസർകോട് നെല്ലിക്കുന്ന ബിരന്തവൽ ലളിതകലാസാദനം ഓഡിറ്റോറിയം ഉടമയ്‌ക്കെതിരെയാണ് കേസ്.
നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി നൂറിൽ അധികം ആളുകളെയാണ് ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിച്ചത്. കേരള പകർച്ചവ്യാധി നിയന്ത്രണ നിമയപ്രകാരമാണ് കേസ്. കാസർകോട് ടൗൺ പോലീസിന്റേതാണ് നടപടി.
കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയത്. ആൾക്കൂട്ടം ഒഴിവാക്കാനായി പൊതു പരിപാടികൾക്കും വിവാഹത്തിനുമെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും പോലീസിന് നിർദ്ദേശം ഉണ്ടായിരുന്നു.

No comments