കാസർകോട് സിപിഎം നേതാവിന്റെ വീട് ഇടിച്ച് തകർത്തതിനു പിന്നാലെ എസ്ഡിപിഐ നേതാവിൻറെ കടയ്ക്ക് തീയിട്ടു
കാസർകോട് : സിപിഎം നേതാവിന്റെ വീട് ഇടിച്ച് തകർത്തതിനു പിന്നാലെ എസ്ഡിപിഐ നേതാവിന്‍റെ കടയ്ക്ക് തീയിട്ടു. ബ്രാഞ്ച് പ്രസിഡൻറ് നാസർ ബംബ്രാണയുടെ പലചരക്ക് കടയ്ക്കാണ് തീയിട്ടത്. സംഭവത്തിനു പിന്നിൽ സിപിഎമ്മാണെന്ന് എസ്ഡിപിഐ നേതാക്കൾ ആരോപിച്ചു.
കുമ്പള സിപിഎം പ്രാദേശിക നേതാവും, കർഷക സംഘം ജില്ലാ കമ്മിറ്റിയംഗവുമായ കെ.കെ അബ്ദുല്ലക്കുഞ്ഞിയുടെ വീട് കഴിഞ്ഞ ദിവസം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചു തകർത്തിരുന്നു . അക്രമം തടയാൻ ചെന്ന അബ്ലുല്ലക്കുഞ്ഞിയ്ക്കും, ഭാര്യയ്ക്കും മകൾക്കും പരിക്കേറ്റിരുന്നു . ഇതിനു പിന്നിൽ എസ് ഡി പി ഐ ആണെന്നായിരുന്നു ആരോപണം .

No comments