വിഷു പുലരിയിൽ കണി കാണാൻ ഇത്തവണയും കൃഷ്ണ വിഗ്രഹമൊരുക്കി ഗണേശ് കാഞ്ഞങ്ങാട് ഐങ്ങോത്ത് ദേശീയ പാതയോരത്തെ കൃഷ്ണ വിഗ്രഹ വിൽപ്പന വർഷങ്ങളായുള്ള കാഴ്ച്ച
കാഞ്ഞങ്ങാട് : വിഷു പുലരിയിൽ പുജാ മുറിയിൽ കണ്ണനെ കണി കാണാതെ മലയാളികൾക്ക് എന്തു വിഷു .കാഞ്ഞങ്ങാട് ഐങ്ങോത്ത് ദേശീയ പാതയോരത്ത് രാജസ്ഥാൻ സ്വദേശി ഗണേശ് സ്വയം നിർമ്മിച്ച് വിൽപ്പനക്കായി വിവിധ മോഡലുകളിലും വലിപ്പത്തിലും കണ്ണഞ്ചിപ്പിക്കുന്ന വർണ്ണങ്ങളിൽ കണ്ണൻമാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് നൂറു രൂപ മുതൽ അറുനൂറ് രൂപ വരെയാണിതിന്റെ വില കഴിഞ്ഞ പത്തു വർഷമായി ഗണേശും കുടുംബവും ഇവിടെ താമസിച്ചാണ് പ്ലാസ്റ്ററോ പാരിസിൽ വിഗ്രഹങ്ങൾ തീർത്ത് വിൽപ്പന നടത്തുന്നു തമിഴ് നാട്ടിൽ നിന്നാണ് പ്ലാസ്റ്ററോ പാരിസ് വാങ്ങുന്നത് ഇതിനു വില കൂടി മുൻ വർഷം കോവിഡ് മഹാമാരി മൂലം ഒന്നും വിറ്റുപോയില്ല ഈ വർഷം നല്ല വിൽപ്പനയുണ്ടെന്ന് ഗണേശൻ .
No comments