മെമു സർവീസ് മംഗലാപുരം വരെ നീട്ടുക; വരകളിൽ പ്രതിഷേധാഗ്നി തീർത്ത് നീലേശ്വരത്ത് ജനകീയ കൂട്ടായ്മ
നീലേശ്വരം: മെമു സർവീസ് മംഗലാപുരം വരെ നീട്ടുക എന്നാവശ്യപ്പെട്ടുകൊണ്ടും കാസർഗോഡ് ജില്ലയോടുള്ള അവഗണനയ്ക്കെതിരെയും പ്രശസ്ത ചിത്രകാരൻ പ്രഭൻ നീലേശ്വരത്തിൻ്റെ നേതൃത്വത്തിൽ മെമു സർവ്വീസിൻ്റെ ചിത്രാവിഷ്കാരം നടത്തി പ്രതിഷേധിച്ചു. നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സാമൂഹ്യ-സാംസ്കാരിക സംഘടകളുടെ സഹകരണത്തോടെ നടത്തി വരുന്ന സമര- പ്രതിഷേധ - പ്രചരണ പരിപാടിയുടെ ഭാഗമായാണ് ചിത്രാവിഷ്കാരം നടത്തിയത്.
യോഗത്തിൽ ജേസീസ് പ്രസിഡന്റ് ഡോ.പി.രതീഷ് അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ സേതു ബങ്കളം, ടൗൺ ലയൺസ് ക്ലബ്ബ് സെക്രട്ടറി ഗോവിന്ദൻ കീലത്ത്, വൈ.എം.സി.എ ജില്ലാ ചെയർമാൻ ടോംസൺ ടോം, കെ.എസ്.എസ്.പി.എ ജില്ലാ ജോ.സെക്രട്ടറി എ.വി. പത്മനാഭൻ, ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ചന്ദ്രൻ നവോദയ, കെ.എം.രാജേഷ് എന്നിവർ സംസാരിച്ചു. ജനകീയ കൂട്ടായ്മ സെക്രട്ടറി കെ.വി.സുനിൽ രാജ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വി. പ്രിയേഷ് കുമാർ നന്ദിയും പറഞ്ഞു,
ജനകീയ കൺവെൻഷൻ, മെമു മണൽ ശിപ്പം, മനഷ്യ മെമു, ബൈക്ക് റാലി, സമൂഹ ചിത്രരചന തുടങ്ങിയ പ്രതിഷേധ പരിപാടികൾക്ക് ശേഷം
പാലക്കാട് ഡിവിഷണൽ മനേജർക്ക് നിവേദനം നൽകുന്നതിനായി റെയിൽവെ യാത്രക്കാരുടെ ഒപ്പുശേഖരണം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടത്തി വരുന്നുണ്ട്.
മെമു സർവീസ് നടത്തുന്നതിനു പുറമെ മെമു യാർഡ് ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യം കാസർഗോഡ് ജില്ലയിലെ നീലേശ്വരം കുമ്പള സ്റ്റേഷനുകളിൽ ലഭ്യമാണ്. മുഗലാപുരവും കണ്ണൂരും സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുമ്പോൾ റെയിൽവെയുടെ അധീനതയിൽ ഏക്കർ കണക്കിന് ഭൂമിയാണ് നീലേശ്വരത്തും കുമ്പളയിലും ഉള്ളത്. സ്ലീപ്പർ മാറ്റുന്നതുമായി ബന്ധപ്പെട്ട് നിർമ്മിച്ച നീലേശ്വരത്തെ റെയിൽവെ പാതകൾ ഉപയോഗിച്ചോ പുതിയ പാതകൾ നിർമ്മിച്ചോ നീലേശ്വരം - മംഗലാപുരം, നീലേശ്വരം -കണ്ണൂർ മെമു ചെയിൻ സർവീസ് ആരംഭിക്കാൻ സാധ്യതകളേറെയാണ്. ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ചു കൊണ്ട് കാസർഗോഡിൻ്റെ റെയിൽവെ വികസനത്തിന് ഇന്ത്യൻ റെയിൽവെ അധികൃതർ തയ്യാറാകണമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾ ആവശ്യപ്പെട്ടു.
No comments