കോവിഡ് നിയന്ത്രണം; കാർഷിക വിളകൾ വിറ്റഴിക്കാൻ സാഹചര്യമൊരുക്കുമെന്ന് ജില്ലാ ഭരണകൂടം
കാസർകോട്: കാർഷികവിളകളുടെ വിളവെടുപ്പ് സമയമായതിനാൽ കൊവിഡ് നിയന്ത്രണങ്ങൾ കാരണം വിപണി കണ്ടെത്താനാവാത്ത പ്രശ്നം ഉണ്ടാകാനിടയുണ്ട്. ഇത് പരിഹരിക്കുന്നതിനായി കൃഷിക്കാർക്ക് ന്യായമായ വിലയ്ക്ക് ഉല്പന്നങ്ങൾ വിറ്റഴിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് നിർദ്ദേശം നൽകി.
ഏപ്രിൽ മാസത്തെ ഭക്ഷ്യ കിറ്റുകളുടെ വിതരണം മെയ് 5 നകം പൂർത്തിയാക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസറോട് നിർദേശിച്ചു.
പോലീസ് കർശനമായ പരിശോധനയും നടപടികളും സ്വീകരിച്ചു വരുന്നുണ്ടെന്നും, വളണ്ടിയർമാരെക്കൂടി നിയോഗിക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ് പറഞ്ഞു.
ഓൺലൈൻ യോഗത്തിൽ എ.ഡി.എം അതുൽ സ്വാമിനാഥ്, കൊറോണ കോർ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അടിയന്തിര സാഹചര്യങ്ങളിൽ മാത്രം മൃഗങ്ങളെ ആശുപത്രിയിൽ കൊണ്ടുപോവുക
കോവിഡ് രോഗഭീതിയുടെ സാഹചര്യത്തിൽ മനുഷ്യരുടെ സമ്പർക്കവും സഞ്ചാരവും കുറയ്ക്കാനായി അടിയന്തിര സാഹചര്യങ്ങളിൽ മാത്രം മൃഗങ്ങളെ ആശുപത്രിയിൽ കൊണ്ടുപോവുകയും ജീവനക്കാരെ വീട്ടിലേക്ക് വിളിക്കുകയും ചെയ്യണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. മൃഗാശുപത്രി ജീവനക്കാരെ ഫോണിൽ ബന്ധപ്പെട്ടശേഷം നിർദ്ദേശാനുസരണം തുടർനടപടികൾ സ്വീകരിക്കുക. അത്യാവശ്യമല്ലാത്ത സേവനങ്ങൾ തൽക്കാലത്തേയ്ക്ക് നീട്ടിവെക്കുക. തൊഴുത്തും, കൂടും പരിസരങ്ങളും ശുചിയായും അണുവിമുക്തമായും സൂക്ഷിക്കുക. പൊതുവായ വ്യക്തിഗത മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കുക തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കി രോഗബാധ നിയന്ത്രിക്കാനും സാമൂഹികസുരക്ഷ ഉറപ്പാക്കുവാനും ശ്രദ്ധിക്കണമെന്ന് അറിയിച്ചു.
No comments