Breaking News

ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികൾക്ക് അശ്‌ളീല ദൃശ്യങ്ങളയച്ച് ചാറ്റ് ചെയ്യുന്ന തളിപ്പറമ്പ സ്വദേശി അബുദാബി പോലീസിന്റെ വലയിൽ


തളിപ്പറമ്പ: വ്യാജ ഐഡി ഉണ്ടാക്കി ഇൻസ്റ്റഗ്രാമിലൂടെ പെണ്കുട്ടികള്ക്ക് അശ്‌ളീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ചു ശല്യം ചെയ്യുന്ന യുവാവിനെ അബുദാബി പോലീസ് പിടികൂടി. തളിപ്പറമ്പ പട്ടുവം സ്വദേശി കൊടിയിൽ റഹീസ്(27) എന്നയാളെയാണ് ഇന്ന് പുലർച്ചെ അബുദാബിയിലെ താമസ സ്ഥലത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്തത് ,ഇയാളിൽ നിന്നും അബുദാബി പോലീസ് 2 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.ഇദ്ദേഹത്തിനെതിരെ പയ്യന്നൂർ പോലീസ് സ്റ്റേഷനിലും പരാതി നിലവിലുണ്ട്,ഇദ്ദേഹം സ്വന്തം സഹോദരിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചു ഉണ്ടാക്കിയ വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് അശ്‌ളീല ഫോട്ടോകളും വീഡിയോകളും വ്യാപകമായി പെണ്കുട്ടികള്ക്ക് അയക്കുന്നത്, പരാതിക്കാരിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് അശ്‌ളീല മെസ്സേജ് അയക്കുകയും നഗ്ന ദൃശ്യങ്ങൾ നിരന്തരം അയക്കുകയും ചെയ്ത പ്രതിക്ക് നിരവധി വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഉണ്ട്.ഓരോ അക്കൗണ്ടും ബ്ലോക്ക് ചെയ്യുമ്പോൾ പുതിയ അക്കൗണ്ടിൽ നിന്നും മെസ്സേജ് അയച്ചു ശല്യപ്പെടുത്തിയതോടെയാണ് പയ്യന്നൂരിലെ യുവതി പോലീസിൽ പരാതി നൽകിയത്.പരാതി നൽകിയ യുവതിയെ കൂടാതെ പ്രതിയുടെ ഫാമിലി വാട്‌സ്ആപ്പ് ഗ്രൂപ്പിലെ പല പെണ്കുട്ടികൾക്കും പ്രതി അശ്‌ളീല ദൃശ്യങ്ങൾ അയക്കാറുണ്ടായിരുന്നു. ഇയാൾ സ്ഥിരം ശല്യം ചെയ്യാറുള്ള അടുത്ത കുടുംബക്കാരായ സ്ത്രീയുടെ ഭർത്താവ് അബുദാബി പോലീസിൽ പരാതി നൽകിയതിനെ തുടർന്നായിരുന്നു ഇന്നലെ അറസ്റ്റ് ചെയ്തത് .

No comments