ജില്ലയിലെ ബ്ലഡ് ബാങ്കുകളിലെ രക്ത ക്ഷാമം പരിഹരിക്കാൻ മെഗാരക്തദാനവുമായി DYFI
കാസറഗോഡ് ജനറൽ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ ബ്ലഡ് ബാങ്കുകളിലാണ് DYFI ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ മെഗാ രക്തദാന പ്രവർത്തനം നടത്തുന്നത്. ഇന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പനത്തടി ബ്ലോക്കിലെ സഖാക്കൾ രക്തദാനം നടത്തി
വരും ദിവസങ്ങളിൽ മറ്റു ബ്ലോക്കുകളിലെ പ്രവർത്തകർ രക്തദാനം നടത്തുന്നതാണ്.
'I donate' എന്ന പേരിൽ ദിവസേന നടത്തിവരുന്ന രക്തദാനത്തിന് പുറമെയാണ് സ്പെഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
വാക്സിനേഷൻ എടുക്കുന്ന യുവാക്കൾക്ക് ഒരു മാസം കഴ്ഞ്ഞു മാത്രമേ രക്തം, ദാനം ചെയ്യാനാകൂ.അത് സൃഷ്ടിക്കാൻ സാധ്യതയുള്ള രക്ത ക്ഷാമം മുൻകൂട്ടി കണ്ടാണ് ഡൊണേഷൻ ക്യാമ്പ് DYFI സംഘടിപ്പിക്കുന്നത്.ജില്ലാ കമ്മിറ്റിയംഗം സുരേഷ് വയമ്പ്, പനത്തടി ബ്ലോക്ക് കമ്മിറ്റിയംഗം ജഗനാഥ്.എം.വി, മുൻ ജില്ലാ കമ്മിറ്റിയംഗം മധുകോളിയാർ, ജയേഷ് അയറോട്ട് എന്നിവർ നേതൃത്വം നൽകി.
No comments