ഇന്നലെ കാഞ്ഞങ്ങാട് കടലിൽ കാണാതായ അജ്മലിന്റെ മൃതദേഹം കണ്ടെത്തി
കാഞ്ഞങ്ങാട് : മീനാപ്പിസ് ബല്ലാകടപ്പുറത്ത് കാൽപന്തു കളിക്കുന്നതിനിടെ കടലിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ ശക്തമായ തിരമാലയിൽ പെട്ട് കാണാതായ വടകര മുക്കിലെ സക്കറിയയുടെ മകൻ അജ്മലിന്റെ മൃതദേഹം വെളളിയാഴ്ച രാവിലെ 6.50 ന് സംഭവ സ്ഥലത്തു നിന്നു ഇരുന്നുറു മീറ്റർ അകലെ കരയോട് ചേർന്ന് കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരം ആറു മണിയോടെ ബല്ലാ കടപ്പുറത്ത് വെച്ചാണ് സംഭവം. അജ്മൽ ഉൾപ്പെടെ ആറ് പേരാണ് ഉണ്ടായിരുന്നത് അജ്മൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. വിവരമറിഞ്ഞ് മത്സ്യ തൊഴിലാളികളായ മനോജ് (കൊട്ടൻ ) നന്ദു, മഹേഷ്, ലക്ഷ്മണൻ , സജിത്ത് എന്നിവർ കടലിൽ നിന്തിയും മറ്റു മത്സ്യ തൊഴിലാളികളും വലയെറിഞ്ഞും, നാട്ടുകാരും , അഗ്നിശമനസേന അസ്ക ലൈറ്റ് തെളിച്ച് സഹായം നൽകിയും ഹോസ്ദുർഗ് പോലിസ്, കോസ്റ്റൽ പോലിസ്, ഫിഷറിസ് ബോട്ടിന്റെ സഹായത്താലും സിവിൽ ഡിഫെൻസ് , ഫിഷറിസ് വകുപ്പിന്റെ സഹായത്തോടെ ഗോവയിൽ പരിശീലനം ലഭിച്ച പത്തോളം പേരുംനാട്ടുകാർ ജീപ്പിൽ സെർച്ച് ലൈറ്റ് തെളിയിച്ച് കടലോരത്തും പട്രോളിംഗ് നടത്തിയും തിരച്ചിൽ നടത്തുന്നതിനിടെ മൃതദേഹം കണ്ടെത്തിയത്
No comments