Breaking News

കൊവിഡ് വ്യാപനം കാഞ്ഞങ്ങാട്ട് നഗരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു


കാഞ്ഞങ്ങാട്:പ്രതിദിനം കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു. നഗരത്തിലെ ആള്‍ക്കൂട്ടമൊഴിവാക്കുന്നതിന്റെ ഭാഗമായി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അനധികൃത വഴിയോര കച്ചവടം നിരോധിക്കാനും നിലവില്‍ നഗരസഭ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയവര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിശ്ചിത സ്ഥലത്ത്  വഴിയോര കച്ചവടം നടത്താന്‍ അനുമതി നല്‍കാനും, രാത്രി കാലങ്ങളിലെ തട്ടുകടകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും നഗരസഭ സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. വിഷു, റംസാന്‍ പ്രമാണിച്ച് നഗരത്തില്‍ വഴിയോര കച്ചവടം അനുവദിക്കേണ്ടതില്ലെന്നും നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും തിങ്കളാഴ്ചകളില്‍ ഡ്രൈഡെ ആചരിക്കാനും,കൊവിഡ് നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ആര്‍ ടി പി സി ആര്‍ ടെസ്റ്റിന്റെയും വാക്‌സിനേഷന്‍ ക്യാമ്പുകളുടെയും എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു.യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.വി സുജാത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അബ്ദുള്ള ബില്‍ ടെക്ക്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ സി ജാനകിക്കുട്ടി, പി അഹമ്മദലി, കെ.വി സരസ്വതി, കെ.അനീശന്‍, കെ.വി മായാകുമാരി നഗരസഭ സെക്രട്ടറി എം.കെ ഗിരിഷ് എന്നിവര്‍ സംസാരിച്ചു.

No comments