യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിൻ്റെ കൊലപാതകം; വെസ്റ്റ്എളേരി യു.ഡി.എഫ് കമ്മറ്റി കുന്നുംകൈയിൽ പ്രതിഷേധ സംഗമം നടത്തി
കുന്നുംകൈ: സി പി എം ബോംബെറിഞ്ഞു കൊല്ലപ്പെടുത്തിയ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വെസ്റ്റ്എളേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി കുന്നുംകൈയിൽ പ്രതിഷേധ സംഗമം നടത്തി. എം.അബൂബക്കർ അദ്ധ്യക്ഷനായി. എളേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഏ.സി.ജോസ് ഉൽഘാടനം ചെയ്തു. വെസ്റ്റ്എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ മോഹൻ, വൈസ് പ്രസിഡൻ്റ് പി.സി.ഇസ്മായിൽ, കേരള കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ജയിംസ് മാരൂർ, ആർ.എസ്.പി നേതാവ് ടി.ആർ രാഘവൻ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ജാതിയിൽ ഹസൈനാർ, ജനറൽ സെക്രട്ടറി എ.ദുൽകിഫിലി, അഡ്വ.ബിജു ഏലിയാസ്, മോളിക്കുട്ടി പോൾ ,ഏ.വി.അബ്ദുൾ ഖാദർ, ജി മുരളീധരൻ, എൻ.പി.അബ്ദുൾ റഹ്മാൻ, സൈഫുദ്ദീൻ തങ്ങൾ, ഷാജി അറക്കക്കാലായിൽ എന്നിവർ പ്രസംഗിച്ചു.
No comments