കേരള ആയൂർവേദ തൊഴിലാളി യൂണിയൻ (CITU) ജില്ലാ കമ്മറ്റി ലോക തൊഴിലാളി ദിനം ആചരിച്ചു
ലോക തൊഴിലാളി ദിനാചാരണം കാസർഗോഡ് ജില്ല കമ്മറ്റി ഓൺലൈൻ ആയി നടത്തി. ജില്ല പ്രസിഡന്റ് കെ.എം ബാലകൃഷ്ണൻ വൈദ്യരുടെ അദ്യക്ഷയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ മോഹൻദാസ് തൊഴിലാളി ദിന സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു.
" ചൂഷണമുക്ത സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്കായി പുരോഗമന വികസന കാഴ്ച്ചപാടുകളോട് കൂടി അർത്ഥശങ്കയ്ക്കിടയില്ലാതെ തൊഴിലാളി വർഗ്ഗം മുന്നേറി കൊണ്ടിരിക്കുന്നു" എന്ന് സംസ്ഥാന സെക്രട്ടറി സന്ദേശത്തിൽ പറഞ്ഞു.
ജില്ല സെക്രട്ടറി ടി.വി സുരേഷ് ഗുരുക്കൾ 'കോവി ഡ് പ്രതിരോധം ആയൂർവേദത്തിലൂടെ' എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു , കെ.എം ബാലകൃഷ്ണൻ വൈദ്യർ 'ദിനചര്യയിൽ ആയുർവേദ മരുന്ന് ഉപയോഗിച്ച് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ' എങ്ങനെ സാധിക്കും എന്നതിനെ കുറിച്ച് സംസാരിച്ചു. ഡോ : വി വി ക്രിസ്റ്റോ ഗുരുക്കൾ കോവിഡിന് ശേഷം ആയുർവേദ ചികിത്സകളുടെ പ്രശക്തി' എന്നതിനെക്കുറിച്ച് സംസാരിച്ചു , പുഷ്പാംഗദൻ വൈദ്യർ , കെ രാജേഷ് ഗുരുക്കൾ, കെ.എസ് ജെയ്സൺ ഗുരുക്കൾ തുടങ്ങിയവർ സംസാരിച്ചു
No comments