ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് വരുന്നവർക്ക് പരിശോധന
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ജാഗ്രതാ പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെന്നും ഉറപ്പു വരുത്താനായി ജില്ലയിലെ 17 അതിർത്തി പോയിന്റുകളിലും പരിശോധന നടത്തും. നിലവിൽ ഈ ചെക്ക്‌പോയിന്റുകളിൽ പോലീസ് മാത്രമുള്ളതിനാൽ ആവശ്യമായ ജീവനക്കാരെ നിയോഗിക്കാൻ ഗ്രാമപഞ്ചായത്തുകൾ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് ട്രെയിൻ മാർഗം ജില്ലയിലേക്ക് വരുന്നവരെ പരിശോധിക്കാൻ കാസർകോട്, മഞ്ചേശ്വരം, കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനുകളിൽ ബ്ലോക്ക് പഞ്ചായത്തുകൾ മുഖേന ആവശ്യമായ സജ്ജീകരണങ്ങൾ നടത്തുന്നതിന് എ.ഡി.സിയെ ചുമതലപ്പെടുത്തി. യാത്രക്കാരുടെ കോവിഡ് ജാഗ്രത പോർട്ടൽ രജിസ്ട്രേഷൻ, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, എന്നിവയ്ക്ക് പുറമെ രോഗലക്ഷണങ്ങളുണ്ടോ എന്നും പരിശോധിക്കും.
No comments