ഉയിര്‍പ്പിന്റെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍; പ്രത്യാശയുടെ പ്രഭാതം ആഘോഷിച്ച് വിശ്വാസികൾ
ലോകത്തിന്‍റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുൽത്താമലയിൽ കുരിശുമരണം വരിച്ച യേശുദേവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍.
മഹാമാരിയുടെ ദുരിതകാലം ഉടൻ അവസാനിക്കുമെന്നും ലോകം പ്രത്യാശയിലേക്ക് ഉയർത്തെഴുന്നേൽക്കുമെന്നും വത്തിക്കാനിൽ ഈസ്റ്റർ ദിന സന്ദേശം നൽകിക്കൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ഈ ഇരുണ്ട കാലത്ത് പ്രത്യാശയുടെ ദൈവ സന്ദേശം കേൾക്കാൻ ലോകം തയാറാകണമെന്ന് മാർപാപ്പ പറഞ്ഞു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും പ്രതിസന്ധികളെ ഒന്നിച്ചു മറികടക്കാനും മനുഷ്യന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇരുനൂറു പേർ മാത്രമാണ് വത്തിക്കാനിലെ ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തത്
No comments