Breaking News

മലയോരത്തിന്റെ ഗ്രാമോത്സവമായി സ്വീപ്പ് 2021 സമ്മതിദാനവകാശ ബോധവൽക്കരണ പരിപാടിക്ക് പരപ്പയിൽ സമാപനം


പരപ്പ: കാഞ്ഞങ്ങാട് തൃക്കരിപ്പൂർ നിയോജക മണ്ഡലങ്ങൾ സംയുക്തമായി പരപ്പയിൽ സ്വീപ്പ് ബോധവൽക്കരണ പരിപാടികളുടെ   കലാശകൊട്ട് വിവിധ പരിപാടികളോടെ നടന്നു.. പരപ്പ ചർച്ച് റോഡിൽ നിന്നും ആരംഭിച്ച വോട്ട് വിളംബര റാലി പരപ്പ ടൗണിൽ സമാപിച്ചു. സമ്മതിദാനാവകാശ ബോധവൽക്കരണ സെമിനാർ ജില്ലാ 

നോഡൽ ഓഫീസർ കവിതാ റാണി രഞ്ജിത്ത് ഉത്ഘാടനം ചെയതു.


ജാനാധിപത്യത്തിന്റെ നെടുംതൂണായ സമ്മതിദാനവകാശം എന്ന കടമ നിർവ്വഹിക്കുവാനായി എല്ലാവരും മുന്നോട്ടു വരണമെന്നും സ്ത്രീകളും പുതിയ തലമുറകളും വോട്ട് രേഖപ്പെത്തണമെന്നും കാസർഗോഡ് ജില്ലയിൽ ഏപ്രിൽ 6 ന്റെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിങ്ങൾ ഓരോരുത്തരും അവരവരുടെ സമ്മതിദാനാവകാശ കടമ നിർവ്വഹിക്കുന്നതിനോടൊപ്പം ഓരോരുത്തരും മറ്റുള്ളവരെ കൂടി വോട്ടു ചെയ്യിക്കുവാൻ തയ്യാറാവണം എന്നും ജില്ലാ നോഡൽ ഓഫീസർ കവിതാ റാണി രഞ്ജിത്ത് ഉൽഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.

 ശിശുവികസനപദ്ധതി ഓഫീസർ ധനലക്ഷ്മി എം.കെ. അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പ്രൊബേഷൻ ഓഫീസർ പി.ബിജു മോഹൻദാസ് വയലാംകുഴി ആശംസകൾ നേർന്നു. കൺവീനർ കെ.വിനോദ് കുമാർ സ്വാഗതവും നിഖിൽ കുമാർ നന്ദിയും പറഞ്ഞു. ദർശന അവതരിപ്പിച്ച വിളക്കാട്ടവും പരപ്പ വെസ്റ്റേൺ ഡാൻസ് അവതരിപ്പിച്ച  നാടൻ പാട്ടും നാടൻ കലാമേളയും കൗമാര കുട്ടികളും  അങ്കണവാടി പ്രവർത്തകരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ടൗണിൽ സ്ഥാപിച്ച വോട്ടു മരത്തിൽ കൈമുദ്രകൾ പതിപ്പിച്ച്  വോട്ടു മരം പൂർത്തിയാക്കി. തുടർന്ന് 100 ശതമാനം വോട്ട് രേഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി 100 കതിനവെടികൾ പൊട്ടിച്ച് ആകാശത്ത് വർണ്ണവിസ്മയങ്ങൾ സൃഷ്ടിച്ചു. ഉത്സവപ്രതീതിയോടെ സ്വീപ് 2021 പരിപാടികൾക്ക് കൊട്ടി കലാശം നടത്തി.

No comments