Breaking News

ആശയ പ്രചരണവും വോട്ടഭ്യർത്ഥനയുമായി സി.എം അഗസ്റ്റിൻ്റെ വാഹന പ്രചരണ റാലി വെള്ളരിക്കുണ്ട് സമാപിച്ചു


 


വെള്ളരിക്കുണ്ട്: ഭരണഘടനാധിഷ്ഠിതമായ തുല്യ പെൻഷനു വേണ്ടി പോരാടുന്ന കാഞ്ഞങ്ങാട് നിയോജക മണ്ഡലം ഒ.ഐ.ഒ.പി പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി സി.എം അഗസ്റ്റിൻ (ബേബി ചെമ്പരത്തി ) യുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയും ഒപ്പം സംഘടന ഉയർത്തിപ്പിടിക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ട് വാഹനറാലി രാവിലെ ഇടത്തോട് നിന്നും ആരംഭിച്ച് പരപ്പ, ബിരിക്കുളം, കാലിച്ചാനടുക്കം, ചോയ്യങ്കോട്, കാലിച്ചാമരം, കൊന്നക്കാട്, മാലോം, ബളാൽ എന്നിവിടങ്ങളിൽ സഞ്ചരിച്ച് വെള്ളരിക്കുണ്ടിൽ സമാപിച്ചു. സമാപന സമ്മേളനം ഒ.ഐ.ഒ.പി നേതാവ് എ.വി സുരേഷ് ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥി സി.എം അഗസ്റ്റിൻ സംസാരിച്ചു.

No comments