പാണത്തൂരിനെ ഇളക്കിമറിച്ച് ഇ.ചന്ദ്രശേഖരന്റെ റോഡ് ഷോ
പനത്തടി കള്ളാർ പഞ്ചായത്തുകളിലാണ് ചന്ദ്രശേഖരൻ്റെ ഇന്നത്തെ സ്ഥാനാർത്ഥി പര്യടനം. രണ്ടാം ഘട്ട സ്ഥാനാർത്ഥി പര്യാടനത്തിൻ്റെ അവസാന ദിവസമായ ഇന്നലെരാവിലെ 9.30ന് കുടുംബൂരില്‍ നിന്ന് ആരംഭിച്ചു.ഓരോ സ്ഥലങ്ങളിലും സ്നേഹോഷ്മള സ്വീകരണം ഏറ്റുവാങ്ങിയാണ് സ്ഥാനർത്ഥിയുടെ മടക്കം.
ചക്ക്‌മുക്ക്, വണ്ണിത്തിക്കാനം, ചുള്ളിയോടി,കൊളപ്പുറം, എരിഞ്ഞിലംകോട്, ബീംബുങ്കാല്‍, ചെറുപനത്തടി, പനത്തടി, ഓട്ടമല, പുത്തൂരടുക്കം എന്നീ സ്വീകരണങ്ങള്‍ക്ക് ശേഷം ആറ് മണിക്ക് പാണത്തൂരില്‍ സമാപിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളിലായി വി.കെ രാജൻ, കെ.എസ് കുര്യാക്കോസ്, എം.വി കൃഷ്ണൻ, ഷാലു മാത്യു, ഒക്ലാവ് കൃഷ്ണൻ, ജോൺ ഐമൺ, കരുണാകരൻ കുന്നത്ത്, വി.കെ ചന്ദ്രൻ, പി.ടി നന്ദകുമാർ, പി പി രാജു, കുര്യാക്കോസ് പ്ലാപ്പറമ്പൻ തുടങ്ങിയവർ സംസാരിച്ചു.
No comments