മലയോരത്ത് ആവേശമായി പി.വി സുരേഷിൻ്റെ റോഡ് ഷോ
വെള്ളരിക്കുണ്ട് : കാഞ്ഞങ്ങാട് നിയോജക മണ്ഡലം യു. ഡി.എഫ് സ്ഥാനാർഥി പി.വി. സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി റോഡ് ഷോ നടത്തി.
ശനിയാഴ്ച വൈകിട്ട് കൊന്നക്കാട് നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച വാഹനറാലി എടത്തോട് സമാപിച്ചു.
ത്രിവർണ്ണ പതാകകൾ കൊണ്ട് അലങ്കരിച്ച വാഹനങ്ങളുടെ ഒത്ത മധ്യത്തിലായി തുറന്ന വാഹനത്തിൽ സ്ഥാനാർഥി പി.വിസുരേഷ്, കെ. പി. സി. സി. വൈസ് പ്രസിഡണ്ട് അഡ്വ. സി. കെ. ശ്രീധരൻ, ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് കെ. കരുണാകരൻ നായർ. മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ്. എന്നിവർ അനുഗമിച്ചു.
എടത്തോട് നടന്ന സമാപനം കെ. പി. സി. സി. വൈസ്പ്രസിഡന്റ് സി. കെ. ശ്രീധരൻ ഉൽഘാടനം ചെയ്തു. രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.
എ. സി. എ. ലത്തീഫ്, കെ. കരുണാകരൻ നായർ. എം. പി. ജോസഫ് എന്നിവർ പ്രസംഗിച്ചു
No comments