അമ്പലത്തറ പറക്കളായിയിൽ ബിജെപി-സിപിഎം സംഘർഷം; യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻറിന് വെട്ടേറ്റു
കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും വ്യാപക അക്രമങ്ങൾ. കാസർകോട്ട് സിപി.എം-ബിജെപി. സംഘർഷത്തില്‍. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്‍റ് ശ്രീജിത്ത് പറക്കളായിക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്രീജിത്തിന്‍റെ ഇരുകാലുകളും വെട്ടേറ്റ് തൂങ്ങിയ നിലയിലാണ്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഘർഷമുണ്ടായത്. അക്രമത്തിൽ ഒരു സിപിഎം പ്രവർത്തകയ്ക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിരവധി അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
No comments