Breaking News

ഒരു കിലോയ്ക്ക് ഒരു ലക്ഷം രൂപ വിലയുള്ള പച്ചക്കറി; യുവാവിന്റെ കള്ളകഥ പൊളിഞ്ഞു, വാർത്ത വ്യാജമെന്ന് റിപ്പോർട്ട്



ഇന്ത്യയിലെ ഒരു കർഷകൻ വളർത്തുന്ന ഹോപ്പ്-ഷൂട്ട് എന്ന ഇനം പച്ചക്കറിയെക്കുറിച്ച് ചില ദേശീയ മാധ്യമങ്ങളിൽ നിന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഐ‌എ‌എസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു 2021 മാർച്ച് 31ന് ഈ ലേഖനം ട്വിറ്ററിലൂടെ പങ്കു വയ്ക്കുകയും ചെയ്തു.

ഈ പച്ചക്കറിയുടെ ഒരു കിലോഗ്രാമിന്റെ വില ഒരു ലക്ഷം രൂപയാണ്. ലോകത്തിലെ ഏറ്റവും വിലയേറിയ പച്ചക്കറിയാണ് ഹോപ് ഷൂട്ട്. ബീഹാറിൽ നിന്നുള്ള കർഷകനായ അമ്രേഷ് സിംഗ് ഇന്ത്യയിൽ ആദ്യമായി ഹോപ്പ് ഷൂട്ട് കൃഷി നടത്തുന്നതായാണ് വാർത്തകൾ പുറത്തു വന്നത്.

സുപ്രിയ സാഹുവിന്റെ ട്വീറ്റുകൾക്ക് ശേഷം നിരവധി മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.


ഔറംഗബാദിലെ കരംദിഹ് ഗ്രാമത്തിൽ നിന്നുള്ള 38 കാരനായ അമ്രേഷ് സിംഗ് തന്റെ അഞ്ച് കൃഷിസ്ഥലങ്ങളിൽ പച്ചക്കറി വളർത്താൻ തുടങ്ങിയതായും തന്റെ കൃഷിയുടെ 60 ശതമാനത്തിലധികം ഫലം കായ്ച്ചതായും മാധ്യമങ്ങളോട് പറഞ്ഞു. ഹോപ് ഷൂട്ട് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചതായും സിംഗ് വാർത്താ റിപ്പോർട്ടിൽ വ്യക്തമാക്കി.

ഇതിനെ തുടർന്ന് നിരവധി സോഷ്യൽ മീഡിയ ഉപഭോക്താക്കളും ഹോപ്-ഷൂട്ട് വളർത്തിയ ബിഹാറി യുവാവിനെക്കുറിച്ച് പോസ്റ്റുചെയ്തു. കിലോഗ്രാമിന് ഒരു ലക്ഷം രൂപയ്ക്ക് വിൽക്കുന്ന പച്ചക്കറിയാണിതെന്ന് നിരവധി ട്വിറ്റർ ഉപഭോക്താക്കളും ട്വീറ്റ് ചെയ്തു. ഈ പോസ്റ്റ് ഫേസ്ബുക്കിലും വൈറലായി. ഔട്ട്‌ലുക്ക്, എൻ‌ഡി‌ടി‌വി തുടങ്ങി നിരവധി ദേശീയ മാധ്യമങ്ങൾ ഈ വാർത്ത പിന്നീട് റിപ്പോർട്ട് ചെയ്തു.

No comments