ജനകീയ ബസ്സ് ജീവനക്കാർ യാത്രക്കാർക്ക് മാസ്കും സാനിറ്റെസറും നൽകി മാതൃകയായി
ചെറുവത്തൂർ:കാരിയിൽ ജനകീയ ബസ്സ് ജീവനക്കാർ ബസ്സിൽ കയറുന്ന യാത്രക്കാർക്ക് മാസ്ക്കുകൾ നൽകിയും സാനിറ്റെസർ നൽകിയും മാതൃകയായി.
ചടങ്ങ് ഷോർട്ട് ഫിലിം സംവിധായകനും കാഞ്ഞങ്ങാട് ജില്ലാ മെഡിക്കൽ ഓഫീസ് ജീവനക്കാരനുമായ
അജി കുട്ടമ്മാമൻ ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി .വി പ്രമീള മുഖ്യ അതീഥിയായി.
ബസ്സിൽ കയറുന്ന യാത്രക്കാർക്ക് ഡ്രൈവർ സുജിത്ത് ബങ്കളം മാസ്കുകൾ നൽകി സ്വീകരിച്ചു.കണ്ടക്റ്റർ ക്യഷ്ണൻ യാത്രക്കാർക്ക് സാനിറ്റെസർ നൽകി.കോവിഡ് വ്യാപനവും അതിനെതിരെയുള്ള പോരാട്ടങ്ങളും അതിതീവൃ മാകുന്ന കാലത്ത്
രോഗ പ്രതിരോധ സന്ദേശവുമായാണ് ജനകീയ ബസ്സ് ജീവനക്കാർ മാതൃകയായത്.
No comments