Breaking News

അകാലത്തിൽ പൊലിഞ്ഞ സഹപാഠിയുടെ കുടുംബത്തിന് സ്നേഹവീട് നിർമ്മിച്ചു നൽകി ചായ്യോത്ത് ഗവ.ഹയർസെക്കണ്ടറി സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ


2018 നവംബറിൽ സെക്യൂരിറ്റി ജോലിക്കിടെ ഹൃദയസ്തംഭനത്താൽ ജീവൻ നഷ്ടപ്പെട്ട സഹപാഠിയായ പ്രകാശൻ്റെ വിധവ രേണുകയ്ക്കും മക്കളായ രോഷ്നി, പ്രശോഭ് എന്നിവർക്കും വേണ്ടി വാഴുന്നോറൊടി മേനിക്കോട്ടാണ്  ഫ്രെയിം 89എന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്നേഹഭവനം നിർമ്മിച്ച് കൈമാറിയത്. ഇത് ഒരു കൂട്ടായ്മയുടെ അഭിമാന പ്രവൃത്തിയും മറ്റുള്ളവർക്ക് പ്രചോദനവുമായി മാറി. വീടിൻ്റെ താക്കോൽദാനം കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചർ നിർവഹിച്ചു. ഫ്രെയിം 89  പ്രസിഡൻ്റ് സി.പ്രമോദ് കുമാർ അധ്യക്ഷം വഹിച്ചു.  കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ പി വി മോഹനൻ, ഉപ്പിലിക്കൈ ഗവ: ഹയർ സെക്കൻ്ററി സ്കൂൾ 1992 ബാച്ച് എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മ 'മഷിക്കുപ്പി' യുടെ പ്രസിഡൻ്റ് പുരുഷോത്തമൻ, സ്നേഹവീട് നിർമ്മാണക്കമ്മറ്റി ചെയർമാൻ കെ.പി.വിനോദ്, സെക്രട്ടറി  കെ.വി.ശശിധരൻ, സുധാകരൻ അരയി, ഫ്രെയിം അംഗങ്ങളായ ഉണ്ണികൃഷ്ണൻ കിനാനൂർ, ബീന ടി.എൻ എന്നിവർ സംസാരിച്ചു. 

 തുടർന്ന് 'മഷി കുപ്പി 'യുടെ അംഗങ്ങൾ ചേർന്ന് പിരിച്ചെടുത്ത സാമ്പത്തിക സഹായം കുടുംബാംഗങ്ങൾക്ക് കൈമാറി.

മുനിസിപ്പൽ ചെയർപേഴ്സണുള്ള സ്നേഹോപഹാരം ഉണ്ണികൃഷ്ണൻ കിനാനൂരും ലോഗോ തയ്യാറാക്കിയ കെ വി ശശിധരൻ, ഗ്രൂപ്പിന് നാമകരണം ചെയ്ത ടി എൻ ബീന എന്നിവർക്കുള്ള ഉപഹാരം ചെയർപേഴ്സൺ ഗ്രീമതി കെവി സുജാതയും നിർവഹിച്ചു. ഫെയിം 89 സെക്രട്ടറി ടി.കെ.രഘു സ്വാഗതവും ജോയിൻ്റ് സെക്രട്ടറി കെ.വി.ശശിധരൻ നന്ദിയും അറിയിച്ചു.

No comments