പൊയിനാച്ചിയിൽ ഷോറൂമിൽ നിന്നും ഇറക്കിയ കാർ അപകടത്തിൽ പെട്ട് ഏഴ് പേർക്ക് പരിക്ക്
പൊയിനാച്ചി : ഷോറൂമിൽ നിന്നും വാങ്ങി പുറത്തിറക്കിയ പുതിയ കാർ മണിക്കൂറുകൾക്കകം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. ഇരു കാറുകളും പൂർണ്ണമായും തകർന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് പൊയിനാച്ചി മാണിമൂല റോഡിലാണ് അപകടം.
ചേടിക്കുണ്ടിലെ ഷംസീർ, തളങ്കരയിലെ ഇഖ്ബാൽ, ഭാര്യ സാജിത, മക്കളായ ഫാത്തിമ, (7) ഗഫ്രിയ (3) കുണ്ഡംകുഴി അബ്ദുള്ള തുടങ്ങിയവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ഷോറൂമിൽ നിന്നും വാങ്ങിയ കാറാണ് മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. നാട്ടുകാരും ഫയർഫോഴ്സും ഏറെ പണിപ്പെട്ടാണ് പൂർണ്ണമായും തകർന്ന കാറുകളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
No comments