Breaking News

നൂറുമേനി നേട്ടവുമായി വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത് 100% പദ്ധതി നിർവ്വഹണവും വസ്തുനികുതി പിരിവും എന്ന ലക്ഷ്യം പൂർത്തീകരിച്ചു



ഭീമനടി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 1200 പേർ 100 തൊഴിൽദിനങ്ങൾ പൂർത്തീകരിച്ചുകൊണ്ട് ആറര കോടിയുടെ പദ്ധതികൾ നടപ്പിലാക്കി വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത്


 2020/21 വർഷത്തെ പദ്ധതി നിർവഹണത്തിലും നികുതി പിരിവിലും ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിൽ വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്‌  ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നു.

മഹാമാരി മൂലമുണ്ടായ പ്രളയം, കോവിഡ് 19 എന്നിവ തീർത്ത ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും അവ മറികടന്നുകൊണ്ട് മുഴുവൻ ജീവനക്കാരുടെയും ഭരണസമിതിയുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് 100 ശതമാനം എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനു പഞ്ചായത്തിനെ പ്രാപ്തമാക്കിയത്.


പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗിരിജ മോഹനൻ, വൈസ് പ്രസിഡന്റ്‌ പി.സി ഇസ്മായിൽ, സെക്രട്ടറി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ ജീവനക്കാരും ഭരണ സമിതി അംഗങ്ങളും നടത്തിയ പ്രവർത്തനം പഞ്ചായത്തിന് നാളിതുവരെ ഇല്ലാത്ത നേട്ടം കൈവരിക്കുവാൻ സാധിച്ചു.

No comments