ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗ തീരുമാനം
കോവിഡ് വ്യാപനം രൂക്ഷമാവുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ജില്ലയിൽ കർശനമായി നടപ്പിലാക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുള്ള നടപടികൾ തീരുമാനിച്ചു.
കോ വിഡ് തീവവ്യാപനമുണ്ടായാൽ നേരിടുന്നതിനുള്ള മുന്നൊരുക്കത്തിനായി തിങ്കളാഴ്ച യോഗം ചേർന്നു. ഇപ്രകാരം 59 വെൻ്റിലേറ്റർ, 114 ഐ സി യു ബെഡ് 1101 ഓക്സിജൻ ബെഡ് 589 സാധാരണ ബെഡ് എന്നിവ സജ്ജമാക്കുമെന്ന് കളക്ടർ പറഞ്ഞു. ജില്ലയിൽ രണ്ട് വെൻ്റിലേറ്റർ കുടി വ്യാഴാഴ്ച സ്ഥാപിക്കും.
ജില്ലയിൽ അനിവാര്യമായ ഓക്സിജൻ പ്ലാൻ്റ് സ്ഥാപിക്കണം. ഇതിനായി പഞ്ചായത്തുകൾ ഒരു ലക്ഷം രൂപം വീതം
വകയിരുത്തണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. പ്ലാൻ്റ് സ്ഥാപിക്കാനാവശ്യമെങ്കിൽ. 50 സെൻ്റ് ഭൂമി റവന്യു വകുപ്പ് അനുവദിക്കും. ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ഈ വിഷയത്തിൽ ചർച്ച ചെയ്ത് തീരുമാനം കൈക്കൊള്ളും.
കോ വിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിന് പോലീസ് നടപടി കർശനമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് എല്ലാ ഗ്രാമപഞ്ചായത്തുകളിലും ആരോഗ്യ കേന്ദ്രങ്ങളിൽ ഓക്സിജൻ കോൺസൻട്രേറ്റർ സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിച്ചിരുന്നു.എന്നാൽ 22 എണ്ണമാണ് ഇതുവരെ കെ എം സി എൽ വിതരണം ചെയ്തതെന്ന് ഡി എം ഒ ഡോ.എ.വി.രാംദാസ് പറഞ്ഞു.
ഓരോ പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിലും നാല് വീതം ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പി ബി രാജീവ് പറഞ്ഞു
ആരാധനലയങ്ങളിൽ പരമാവധി 50 പേർക്ക് പ്രവേശനം അനുവദിക്കും.2 മീറ്റർ സാമുഹിക അകലം ഉറപ്പുവരുത്തണം. കോ വിഡ് ജാഗ്രത വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത അടിസ്ഥാനത്തിൽ നടത്തുന്ന വിവാഹത്തിന് 50 പേരും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാനാണ് അനുമതി. പൊതുപരിപാടികൾ അനുവദിക്കില്ല.യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ജില്ലാ പോലീസ് മേധാവി പി ബി രാജീവ്, ഡിഎം ഒ (ഹെൽത്ത്) ഡോ.എ.വി.രാംദാസ് എ ഡി എം അതുൽ സ്വാമിനാഥ് പങ്കെടുത്തു.'
No comments