Breaking News

കോവിഡ് വ്യാപനം രൂക്ഷമായ കിനാനൂർ കരിന്തളം പത്താം വാർഡിൽ സെക്ട്രൽ മജിസ്ട്രേറ്റും ഓഫീസർമാരും പരിശോധന നടത്തി


വെള്ളരിക്കുണ്ട്: കോവിഡ് വ്യാപനം രൂക്ഷമായ കിനാനൂർ കരിന്തളം പഞ്ചായത്തിലെ പത്താം വാർഡിൽ വെള്ളരിക്കുണ്ട് തെക്കേ ബസാറിലെ വ്യാപാര സ്ഥാപനങ്ങളിലെ പരിശോധന കർശനമാക്കി. സെക്ടറൽ മജിസ്ട്രേട്ട് തോമസ്, നോഡൽ ആഫീസർമാരായ പി.എം.ശ്രീധരൻ, ഷൈജു.സി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തി.

കൂരാംകുണ്ട് വാർഡിൽ ഒരു മരണവും, 27 പോസറ്റീവ് കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്, പരിശോധനയുടെ ഫലമായി കോവിഡ്നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ നിർദ്ദേശം നൽകി.

കൂരാംകുണ്ട് മുതൽ തെക്കേ ബസാർ വരെ പരിശോധന നടത്തി. പത്താം വാർഡിൽ കോവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കാനും മുന്നറിയിപ്പ് നൽകി.

No comments