കാഞ്ഞങ്ങാട് ആലയിയിൽ വിൽപനയ്ക്കായി സൂക്ഷിച്ച 24 ലിറ്റർ വിദേശമദ്യം പിടികൂടി
കാഞ്ഞങ്ങാട്:ഹോസ്ദുർഗ് താലൂക്കിൽ അമ്പലത്തുകര വില്ലേജിൽ ആലയിയിൽ മദ്യവിൽപനയ്ക്കായ് മൂന്ന് കാർഡ് ബോർഡ് പെട്ടികളിലായി അടക്കം ചെയ്ത് സൂക്ഷിച്ച് വെച്ച 24 ലിറ്റർ വിദേശമദ്യം എക്സൈസ് പിടികൂടി. അമ്പലത്തുകര വില്ലേജിൽ ആലയിക്കുന്ന് കാട്ടൂർ വീട്ടിൽ രഞ്ജിത്ത്.എം.കെ (31) എന്നയാളിൽ നിന്നും ഹോസ്ദുർഗ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ വി.വി.പ്രസന്നകുമാറും പാർട്ടിയും ചേർന്നാണ് മദ്യം കണ്ടെടുത്ത്. ഇയാളെ അറസ്റ്റ് ചെയ്ത് ഒരു അബ്കാരി കേസെടുത്തു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ വി.ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത്. എ,അഖിലേഷ്.എം.എം, ലിതിൻ.വി.പി, ഡ്രൈവർ ബിജു എന്നിവർ ഉണ്ടായിരുന്നു.
No comments