കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കർശനമാക്കി വെള്ളരിക്കുണ്ട് പോലീസ്
വെള്ളരിക്കുണ്ട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി വെള്ളരിക്കുണ്ട് പോലീസ്. വ്യാപാര സ്ഥാപനങ്ങൾ രാത്രി 9 മണി വരെ മാത്രമെ പ്രവർത്തിക്കാൻ പാടുള്ളു, കടയുടെ മുമ്പിൽ റിബ്ബൺ കെട്ടി തിരിക്കണം, ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ നടപടി ഉണ്ടാകും. മാസ്ക്ക് സാനിറ്റൈസർ എന്നിവ നിർബന്ധം. പൊതുചടങ്ങുകളിൽ 100ൽ താഴെ ആളുകൾ മാത്രമെ പങ്കെടുക്കാവു. പരിപാടികൾ സംഘടിപ്പിക്കുന്നവർ പോലീസിൻ്റെ മുൻകൂർ അനുമതി വാങ്ങണം. ബസുകളിൽ യാത്രക്കാരെ നിർത്തി സർവീസ് നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ പോലീസ് നടപടി സ്വീകരിക്കും. ആരാധനാലയങ്ങളിൽ എത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.
ക്വാറൻ്റൈൻ നിർദ്ദേശിക്കപ്പെട്ടവർ യാതൊരു കാരണവശാലും പുറത്തിറങ്ങി നടക്കരുതെന്നും കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെ കർശന നടപടി സ്വീകരിക്കുമെന്നും വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ജോസ് കുര്യൻ അറിയിച്ചു.

No comments