Breaking News

വോട്ടർമാരുടെ ശ്രദ്ധയ്ക്ക്.. ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ


ഏപ്രിൽ 6ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ  കോവിഡ്-19 രോഗികൾ, സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടു നിരീക്ഷണത്തിൽ കഴിയുന്നവർ, വിദേശത്തു നിന്നോ, അന്യ സംസ്ഥാനങ്ങളിൽ നിന്നോ എത്തിച്ചേർന്നു നിരീക്ഷണത്തിൽ കഴിയുന്നവർ   തുടങ്ങിയവർ  വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിലാണ് വോട്ട് രേഖപ്പെടുത്തേണ്ടത് (വൈകിട്ട് 6 മുതൽ 7 മണി വരെ).പി.പി.ഇ കിറ്റ്, ഹാൻഡ് ഗ്ലൗസ്, N95 മാസ്ക് എന്നിവ ധരിച്ചാണ് ഇവർ വോട്ട് ചെയ്യാൻ ഹാജരാവേണ്ടത്. പി.പി.ഇ കിറ്റ് സ്വന്തം ഉത്തരവാദിത്തത്തിൽ വോട്ടർ കണ്ടത്തേണ്ടതാണ്. വീട്ടിൽ നിന്നോ കോവിഡ് ചികിത്സ കേന്ദ്രങ്ങളിൽ നിന്നോ പോളിംഗ് ബൂത്തിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും  വോട്ടർ തന്നെ ഉറപ്പ് വരുത്തേണ്ടതുമാണ്.

ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) അറിയിക്കുന്നു

No comments