എൻഡോസൾഫാൻ: ഇനിയൊരു പുന:പരിശോധന ബാലപീഢനം; ദയാബായി
കാസര്‍കോട്: അനര്‍ഹര്‍ പട്ടികയില്‍ കടന്നു കൂടിയിട്ടുണ്ടെന്ന പേരില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ പുന:പരിശോധിക്കാന്‍ ആവശ്യപ്പെടുന്നത് ബാല പീഡനവും മനുഷ്യാവകാശ ലംഘനവുമാണെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ദയാബായി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ പീഡിതജനകീയ മുന്നണി ഇന്നലെ കാസര്‍കോട് സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
പ്രത്യേക മെഡിക്കല്‍ ക്യാമ്പിലൂടെ പട്ടികയില്‍ ഇടം കണ്ടെത്തിയവരെ അപമാനിക്കരുതെന്ന് ദയാബായി കൂട്ടിച്ചേര്‍ത്തു. വിഷമഴ പെയ്യിച്ച വരെ കുറ്റവിമുക്തമാക്കാനുള്ള കുടില തന്ത്രങ്ങളെ ചെറുത്തു തോല്‍പിക്കണമെന്ന് ഡോ:അംബികാസുതന്‍ മാങ്ങാട് ആവശ്യപ്പെട്ടു. അമ്മമാരുടെ പ്രയാസങ്ങളും വിഷമങ്ങളും പരിഹരിക്കാനുള്ള ആര്‍ജ്ജവമാണ് ഭരണാധികാരികള്‍ സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുനീസ അമ്ബലത്തറ അദ്ധ്യക്ഷത വഹിച്ചു. ജമീല ഒളിയത്തടുക്ക, ജോസ് മാവേലി, സുലൈഖ മാഹിന്‍, ഫറീന കോട്ടപ്പുറം, പി.കൃഷ്ണന്‍ , കെ. ശിവകുമാര്‍ , ടി. ശോഭന ,ശ്രീനാഥ് ശശി, രാമകൃഷ്ണന്‍ വാണിയമ്പാറ എന്നിവര്‍ സംസാരിച്ചു. അമ്പത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും പുഷ്പ ചട്ടഞ്ചാല്‍ നന്ദിയും പറഞ്ഞു.
No comments