Breaking News

കണ്ണൂരിൽ അധ്യാപകൻ വാഹനമിടിച്ച് മരിച്ച കേസ് കാസർഗോഡ് സ്വദേശിയായ ഡ്രൈവർ അറസ്റ്റിൽ


കണ്ണൂര്‍: മയ്യില്‍ ടൗണില്‍ പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ച് റിട്ടയേര്‍ഡ് അധ്യാപകന്‍ വേളം എ.കെ. ജി നഗറിലെ ബാലകൃഷ്ണന്‍ (72) മരണപ്പെട്ട കേസിലെ പ്രതി അറസ്റ്റിലായി. കാസര്‍കോട് ഹിദായത്ത് നഗറിലെ മൊയ്തീന്‍ കുഞ്ഞി (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരി 23 ന് പുലര്‍ച്ചെ ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. ഒളിപ്പിച്ച നിലയില്‍ കാര്‍ കണ്ടെത്തി. കണ്ണൂര്‍ എ.സി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

No comments