കേരളത്തിൽ എൽഡിഎഫ് തുടർ ഭരണമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ
തിരുവനന്തപുരം: കേരളത്തിൽ ഇടതുമുന്നണിക്ക് തുടർ ഭരണ സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ഏതാണ്ട് എല്ലാ എക്സിറ്റ് പോളുകളും എൽഡിഎഫിന് വലിയ വിജയമാണ് പ്രവചിക്കുന്നത്. കേരളത്തിൽ ഇടതു തരംഗമെന്നാണ് ഇന്ത്യാ ടുഡേ ആക്സിസ് സർവേ പറയുന്നത്.
ഇന്ത്യ ടുഡോ - ആക്സിസ് എക്സിറ്റ് പോൾ ഫലം
കേരളത്തിൽ 104 മുതൽ 120 സീറ്റു വരെ നേടി ഭരണം നിലനിർത്തുമെന്ന് പ്രവചിച്ച് ഇന്ത്യാ ടുഡേ ആക്സിസ് സർവ്വേ. അതേസമയം കോൺഗ്രസ്സ് നേതൃത്യത്തിലുള്ള ഐക്യജനാധിപത്യ മുന്നണിക്ക് 20 മുതൽ സീറ്റുകൾ മാത്രമാണ് സർവ്വേ പ്രവചിക്കുന്നത്. കേരളത്തിലെ 140 മണ്ഡലങ്ങളിലും നടത്തിയ സർവേക്കൊടുവിലാണ് എൽ ഡി എഫി ന്റെ വിജയ പ്രവചനം. ബി ജെ പിക്കും മറ്റുള്ളവർക്കും രണ്ടു സീറ്റുകൾ വരെ ലഭിക്കാമെന്നും സർവ്വേ പ്രവചിക്കുന്നു.
ടുഡേസ് ചാണക്യ-
കേരളത്തിൽ എൽഡിഎഫ് തുടർ ഭരണം പ്രഖ്യാപിച്ച് ടുഡേസ് ചാണക്യയും. സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് 93-113 സീറ്റുകൾ വരെ നേടി അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. യുഡിഎഫ് 36-44 വരെ സീറ്റിൽ ഒതുങ്ങും. ബിജെപിക്ക് 6 വരെ സീറ്റുകളാണ് ടുഡേസ് ചാണക്യ പ്രവചിക്കുന്നത്. മറ്റുള്ളവർക്ക് 0-3 വരെ സീറ്റുകൾ ലഭിച്ചേക്കാം.
സി എൻ എക്സ്- റിപ്പബ്ലിക്-
കേരളത്തിൽ എൽഡിഎഫ് 72-80 സീറ്റുകൾ നേടി തുടർഭരണം നേടുമെന്നാണ് സി എൻ എക്സ്- റിപ്പബ്ലിക് എക്സിറ്റ് പോൾ പ്രവചനം. യുഡിഎഫിന് 58 മുതൽ 64 സീറ്റുകൾ ലഭിക്കും. 2016ലെ തെരഞ്ഞെടുപ്പ് ഫലത്തെ അപേക്ഷിച്ച് 11-17വരെ സീറ്റുകൾ യുഡിഎഫ് കൂടുതലായി നേടുമെന്നാണ് പ്രവചനം. എൻഡിഎ 1-5 വരെ സീറ്റുകൾ നേടും. സിപിഎമ്മിന്റെ സീറ്റുകളുടെ എണ്ണം 58ൽ നിന്ന് 49-55 ആയി കുറയും. കോണ്‍ഗ്രസ് സീറ്റുകളുടെ എണ്ണം 10-14വരെ വർധിക്കും. മുസ്ലിം ലീഗ് 13-17വരെ സീറ്റുകളിൽ വിജയിക്കുമെന്നും സി എൻ എക്സ്- റിപ്പബ്ലിക് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു.
ടൈംസ് നൗ- സി വോട്ടർ എക്സിറ്റ് പോൾ ഫലം
കേരളത്തിൽ എൽഡിഎഫിന് 74 സീറ്റുകളാണ് ടൈംസ് നൗ സി വോട്ടർ പ്രവചിക്കുന്നത്. യുഡിഎഫ് 65 സീറ്റുകൾ നേടും. ബിജെപി സഖ്യം ഒരു സീറ്റിലും വിജയിക്കും.
പോൾ ഡയറി-
പോൾ ഡയറി എക്സിറ്റ് പോൾ ഫലം എൽഡിഎഫിന് 77-87 സീറ്റുകൾ വരെ പ്രവചിക്കുന്നു. യുഡിഎഫ് 51- 61വരെ സീറ്റു നേടും. എൻഡിഎ 2-3 സീറ്റുകളും മറ്റുള്ളവർ 0-2 സീറ്റുകളും നേടും.
ആജ് തക്- ആക്സിസ്
കേരളത്തിൽ എൽഡിഎഫ് 104 മുതൽ 120 സീറ്റുകളിൽ വരെ വിജയിക്കുമെന്ന് ആജ് തക്- ആക്സിസ് എക്സിറ്റ് പോള്‍ ഫലം. യുഡിഎഫ് 20-36 വരെ സീറ്റുകളിൽ ഒതുങ്ങും. ബിജെപി 0-2 സീറ്റുകൾ വരെ നേടാം. മറ്റുള്ളവർ 0-2 സീറ്റുകളിൽ ജയിക്കാൻ സാധ്യതയെന്നും പ്രവചിക്കുന്നു.
എബിപി സി വോട്ടർ
എൽഡിഎഫ് 71-77 വരെ സീറ്റുകൾ നേടി അധികാരം നിലനിർത്തും. യുഡിഎഫ് 62-68 സീറ്റുകൾ വരെ നേടും. ബിജെപി 0-2 വരെ സീറ്റുകളിൽ വിജയിച്ചേക്കാം.
No comments