Breaking News

പത്താംക്സാസ്സ് വിദ്യാർത്ഥിനിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി


കു​മ്പ​ള: വി​ദ്യാ​ർ​ത്ഥിനിയെ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ച നിലയിൽ കണ്ടെത്തി. കു​മ്പ​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ത്താം​ക്ലാസ്  വി​ദ്യാ​ർ​ഥി​നി   അഷ്മിതയാണ് മരിച്ചത്.  ആ​രി​ക്കാ​ടി ക​ട​വ​ത്ത് ഗേ​റ്റി​ന​ടു​ത്ത്​ താ​മ​സി​ക്കു​ന്ന പ​ത്മ​നാ​ഭ​ൻ- വി​മ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ളാണ്  അ​ഷ്മി​ത . വീട്ടുമുറ്റത്തെ കിണറ്റിലാണ് അഷ്മിതയെ മരിച്ച നിലയിൽ  കണ്ടെത്തിയത്.

എ​സ്.​എ​സ്.​എ​ൽ.​സി അ​വ​സാ​ന പ​രീ​ക്ഷ ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി ഉ​ച്ച​തി​രി​ഞ്ഞ് കു​ട​വു​മാ​യി കി​ണ​റി​ന​രി​കി​ലേ​ക്ക് പോ​യി​രു​ന്നു. ഏ​റെ നേ​രം കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേഷിച്ചപ്പോഴാണ്  മരിച്ചതായി കണ്ടെത്തിയത്. പോലീസ് പ്രാഥമിക അന്വേഷണം നടത്തിവരികയാണ്.

No comments