Breaking News

മിൽമ ക്ഷീരകർഷരെ ചൂഷണം ചെയ്യുന്നുവെന്ന് ആക്ഷേപം


കാസര്‍കോട്​: കേരളത്തിലെ പൊതുമേഖല സ്​ഥാപനമായ മില്‍മ പരിധിവിട്ട് ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നുവെന്ന്​ ക്ഷീരകര്‍ഷകര്‍.

ഒരു ലിറ്റര്‍ പാലില്‍നിന്ന്​ മില്‍മ 150 രൂപയോളം ഉണ്ടാക്കു​മ്പോള്‍ കര്‍ഷകന്​ ലഭിക്കുന്നത്​ 35 രൂപ മാത്രമാണ്​. പാലില്‍ നിന്നുണ്ടാക്കുന്ന ഉപോല്‍പന്നങ്ങളായ നെയ്യ്, തൈര്, മോര്, പേട, പനീര്‍ മുതലായവയില്‍ നിന്നും മില്‍മ​ക്കുണ്ടാവുന്ന ലാഭത്തി​െന്‍റ വിഹിതം കര്‍ഷകര്‍ക്ക്​ ലഭിക്കുന്നില്ലെന്ന്​ കര്‍ഷക കൂട്ടായ്​മ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്ന, ലിറ്ററിന് 35 രൂപയെന്നുള്ളത് ഏറെ അധ്വാനം സഹിച്ചുള്ളതാണ്​.

അടുത്തകാലത്തായി കാലിത്തീറ്റയുടെ വിലയില്‍ വന്ന വര്‍ധന രണ്ടിരട്ടിയും മൂന്നിരട്ടിയുമാണ്.

30 രൂപ ഉണ്ടായിരുന്ന കടലപ്പിണ്ണാക്കിന് 50 രൂപയും 17 രൂപയുണ്ടായിരുന്ന പരുത്തിപ്പിണ്ണാക്കിന് 35 രൂപയുമാണ്. അങ്ങനെ ഓരോ കാലിത്തീറ്റ ഉല്‍പന്നത്തിെന്‍റയും വില വര്‍ധിപ്പിച്ചിട്ടുകൂടി മില്‍മ എന്ന പൊതുമേഖല സ്​ഥാപനത്തിെന്‍റ കണ്ണ് തുറന്നിട്ടില്ല.

ഇതിനെതിരെ ക്ഷീരകര്‍ഷകരെ സംഘടിപ്പിച്ചുകൊണ്ട് മില്‍മയുടെ മുന്നില്‍ ധര്‍ണ നടത്താന്‍ ജില്ലയിലെ ക്ഷീരകര്‍ഷകര്‍ നിര്‍ബന്ധിതമായിരിക്കുന്നു. ഇത് കേരളത്തില്‍ അങ്ങോളമിങ്ങോളം പടര്‍ന്ന് ക്ഷീരകര്‍ഷകര്‍ അവരുടെ ന്യായമായ അവകാശം നേടിയെടുക്കുന്ന ദിവസങ്ങള്‍ വിദൂരമല്ല.

വളര്‍ത്തുന്ന പശുവിനെ ഒരു ദിവസം കറന്നില്ലെങ്കില്‍ ക്ഷീരകര്‍ഷകര്‍ക്ക് മറ്റ് പോംവഴിയുമില്ലെന്നത് അറിഞ്ഞുകൊണ്ട് നടത്തുന്ന ഈ ചൂഷണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനുള്ള നടപടി മില്‍മയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.

ക്ഷീരകര്‍ഷകര്‍ക്ക് ഒരുലിറ്റര്‍ പാലിന് 35 രൂപയില്‍ നിന്ന് 75 രൂപയെങ്കിലുമായി നിജപ്പെടുത്തിക്കൊടുക്കണമെന്ന് കര്‍ഷകരായ കെ.കെ. നാരായണന്‍(കരിന്തളം), സിദ്ദീഖ്(പെര്‍ള), ഹംസ(തെക്കില്‍), രാജു എബ്രഹാം (ചാമക്കുഴി), രാജന്‍ എന്നിവര്‍ ആവശ്യപ്പെട്ടു

No comments