Breaking News

യാത്രകൾ കടയുന്ന ഒരു ഹിമാലയൻ നന്മ ; യാത്രയിൽ നിന്നും ലഭിച്ച യൂട്യൂബ് വരുമാനം മുഴുവൻ മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിനായി നൽകി മാതൃകയായി ഇരിട്ടിയിലെ ട്രാവൽ വ്ലോഗർ സുധി




യാത്ര എന്നും മനുഷ്യന് ആവേശവും അനുഭൂതിയുമായ അനുഭവമാണ്.

, ജീവിതത്തിലെ ,ആത്മീയ ജിജ്ഞാസകളെ,വേദനകളെയൊക്കെ യാത്രകളിലൂടെ ത്രാണണം ചെയ്യാൻ ശ്രമിക്കുന്ന അനേകം മനുഷ്യർ ഈ ഭൂമിയിലുണ്ട്.

വന്യമായ ആവേശത്തോടെ ആ യാത്രകളിലെ അനുഭവങ്ങളെ ദൃശ്യവൽക്കരിച്ച് തനിക്ക് ലഭിച്ച സൗഭാഗ്യത്തെ; യാത്രകളെ പ്രണയിച്ചിട്ടും അത് സാക്ഷാൽക്കരിക്കാൻ സാധിക്കാതെ പോകുന്ന വീട്ടമ്മമാരുൾപ്പെടെയുള്ള അസംഖ്യം അനുവാചകരിലേക്ക് പകരാൻ ശ്രമിക്കുന്ന സുധിയെപ്പോലുള്ള ഏതാനം മനുഷ്യരെയും നമുക്ക് അക്കൂട്ടത്തിൽ കാണാം.


ദീപ്ത സുന്ദരമായ ഒരു കവിത പോലെയാണ് സുധിയുടെ യാത്രകൾ, യാതനയിൽ നിന്നൊരു മോചനം എന്ന പോലെ സർവ്വം സമർപ്പിച്ച് , ആസ്വദിച്ച്, ഭാരത പര്യടനം നടത്തുന്ന സുധി യൂട്യൂബിലൂടെ ലോകമെങ്ങും പ്രിയപ്പെട്ടവനായി തീർന്നത് ചുരുങ്ങിയ കാലം കൊണ്ടാണ്. തന്റെ ജന്മ ദേശമായ കണ്ണൂർ ജില്ലയിൽ ഇരിട്ടിയുടെ ഊഷരമായ മണ്ണിൽ നിന്നും മഞ്ഞുറയുന്ന ഹിമവാന്റെ മടിത്തട്ടിലേക്ക്, "പ്രഭാകരൻ ",എന്ന് പേരിട്ട തന്റെ ഹീറോ ഓഫ്‌ റോഡ് ബൈക്കിനൊപ്പം ഇന്ത്യയുടെ ഗ്രാമീണ ജനതയുടെ ആരും കാണിക്കാത്ത കാഴ്ചകൾ പകർത്തിക്കൊണ്ട് അദ്ദേഹം നടത്തുന്ന യാത്ര ഭാരതത്തിന്റെ ശാലീനമായ ഗ്രാമീണ ഭംഗിയെയും സാംസ്‌കാരിക തനിമയെയും തൊട്ടറിയാൻ ജനങ്ങൾക്ക് അവസരമൊരുക്കുന്നു.


ഇപ്പോഴിതാ,കഴിഞ്ഞ ഒരു വർഷക്കാലയളവിലധികമായി അദ്ദേഹം നടത്തിയ യാത്രയിൽ നിന്നും ലഭിച്ച യൂട്യൂബ് വരുമാനം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിൻ ചലഞ്ചിനായി നൽകി മാതൃകയായിരിക്കുകയാണ് അദ്ദേഹം.


ആധുനിക കാലത്തെ യുവാക്കൾക്ക് അന്യമായ സാമൂഹ്യ ബോധവും പ്രതിബദ്ധതയും പുലർത്തുന്ന സുധി എന്ന ചെറുപ്പക്കാരൻ പങ്ക് വയ്ക്കുന്ന ഈ ആശയത്തെ കേരളത്തിലെ എല്ലാ യൂട്യൂബർമാരും ഏറ്റെടുക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് ഈ പ്രവർത്തിയിലൂടെ അദ്ദേഹം നമുക്കായി പങ്ക് വയ്ക്കുന്നത്


സുധിയെപ്പോലുള്ള ചെറുപ്പക്കാരുടെ മാതൃകാപരമായ ഇത്തരം നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ ഓരോ സാമൂഹ്യ വിപത്തിനെതിരെയും കേരള മനസ്സിന് കരുത്താണ് എന്നത് നിസ്തർക്ക വസ്തുതയാണ്..

No comments