Breaking News

തനിച്ച് ഡ്രൈവ് ചെയ്യുകയാണെങ്കിലും മാസ്‌ക്ക് നിര്‍ബന്ധം, കാര്‍ ഒരു പൊതുസ്ഥലമാണെന്നും ഡല്‍ഹി ഹൈക്കോടതി


ന്യൂഡല്‍ഹി: തനിച്ച്‌ ഡ്രൈവ് ചെയ്യുകയാണെങ്കിലും മാസ്‌ക്ക് നിര്‍ബന്ധമെന്ന് ഡല്‍ഹി ഹൈക്കോടതി. മാസ്‌ക്ക് ധരിക്കാത്തതിന് പിഴ ചുമത്തിയതിനെതിരായ ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. മാസ്‌ക്ക് ധരിക്കുന്നയാള്‍ക്കും ചുറ്റുമുള്ളവര്‍ക്കും ഒരു സുരക്ഷാ കവചമാണ്. കേസ് പരിഗണിച്ച ജസ്റ്റിസ് പ്രതിഭ എം സിങ് പറഞ്ഞു.


' നിങ്ങള്‍ കാറില്‍ തനിച്ചാണെങ്കിലും മാസ്‌ക്ക് ധരിക്കണം. തനിച്ചാണെങ്കില്‍ മാസ്‌ക്ക് ധരിക്കുന്നതിന് നിങ്ങള്‍ക്കെന്താണ് പ്രശ്‌നം. അത് നിങ്ങളുടെ തന്നെ സുരക്ഷക്കാണ്' -ജസ്റ്റിസ് പ്രതിഭ ചൂണ്ടിക്കാട്ടി.


മഹാമാരിയുടെ വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഒരാള്‍ അയാള്‍ വാക്‌സിന്‍ എടുത്തതാണെങ്കിലും ഇല്ലെങ്കിലും അവര്‍ മാസ്‌ക്ക് ധരിക്കല്‍ നിര്‍ബന്ധമാണ്. ജസ്റ്റിസ് ചൂണ്ടിക്കാട്ടി.


കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് ഡല്‍ഹി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പെടുത്തിയിരുന്നു.

No comments