പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചു; വാക്സിനേഷന്റെ പ്രാധാന്യം ആവർത്തിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. ഡൽഹിയിലെ എയിംസിൽ വച്ചാണ് പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചത്. നാൽപത്തിയഞ്ച് വയസ്സിന് മുകളിലുള്ള എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ വൈറസിനെ ചെറുക്കാനുള്ള ചുരുങ്ങിയ മാർഗങ്ങളിൽ ഒന്നാണ് വാക്സിൻ. അർഹത ലഭിച്ചവരെല്ലാം വാക്സിൻ സ്വീകരിക്കണം. കോവിൻ വെബ്സൈറ്റിൽ എല്ലാവരും പേര് രജിസ്റ്റര്‍ ചെയ്യണമെന്നും ഒരുമിച്ചുനിന്ന് കോവിഡിനെ തോൽപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാർച്ച് എട്ടിനാണ് പ്രധാനമന്ത്രി ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. ആദ്യവാക്സിൻ നൽകിയ പുതുച്ചേരിയിൽ നിന്നുള്ള നഴ്സ് പി നിവേദ തന്നെയാണ് ഇത്തവണയും പ്രധാനമന്ത്രിക്ക് വാക്സിൻ നൽകിയത്.
No comments