കള എന്ന സിനിമയിലൂടെ ശ്രദ്ധേയനായി ചെറുപുഴയുടെ അഭിമാനമായ സുമേഷ് മൂര്‍
ചെറുപുഴ: ടൊവീനോ തോമസിന്റെ കള എന്ന സിനിമയിലെ പ്രധാന കഥാപാത്രത്തിലൂടെ ചെറുപുഴയുടെ അഭിമാനമായി മാറിയിരിക്കുകയാണ് യുവ നടനായ സുമേഷ് മൂര്‍. ചെറുപുഴ സ്വദേശികളായ സുരേഷ് മോനിപ്പള്ളി - മിനി ദമ്പതികളുടെ മകനാണ് സുമേഷ് മൂര്‍.
തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി സിനിമ രംഗത്ത് എത്തിയ സുമേഷിന്റെ ആദ്യം ചിത്രം 2019ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'പതിനെട്ടാം പടി' ആയിരുന്നു. സ്കൂൾ വിദ്യാർത്ഥിയായ അമ്പോറ്റിയുടെ വേഷമാണ് ഈ ചിത്രത്തില്‍ ചെയ്തത്. തുടര്‍ന്ന് രണ്ടാമത്തെ ചിത്രമായ കളയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിലെ സുമേഷിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി അവസരങ്ങളാണ് ഇദ്ദേഹത്തെ തേടിയെത്തുന്നത്. മലയാള സിനിമാ രംഗത്ത് ചെറുപുഴയുടെ മുദ്ര പതിപ്പിച്ച് കൊണ്ട് അഭിമാനമായി മാറിയിരിക്കുകയാണ് സുമേഷ് മൂര്‍.
No comments