Breaking News

മൊബൈൽ ഫോട്ടോഗ്രാഫിയിൽ കഴിവ് തെളിയിച്ച് ചുള്ളിക്കര കൊട്ടോടിയിലെ കാശിനാഥ് ഈ ആറാം ക്ലാസുകാരൻ്റെ മൊബൈൽഫോൺ ചിത്രങ്ങൾ ജനശ്രദ്ധ നേടുന്നു

രാജപുരം: ലോക്ഡൗണിലെ മാനസിക സമ്മർദ്ദത്തിൽ നിന്നും കരകയറാൻ മൊബൈലിൽ ഫോട്ടോ എടുത്ത് തുടങ്ങിയ  ആറാം ക്ലാസുകാരൻ പകർത്തിയ ദൃശ്യങ്ങൾ ജനശ്രദ്ധയാകർഷിക്കുന്നു. കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ  ആറാം ക്ലാസ് വിദ്യാർഥി എം.കാശിനാഥനാണ് മൊബൈൽ ഫോട്ടോഗ്രാഫിയിൽ തന്റെ കഴിവ് തെളിയിക്കുന്നത്. പ്രഫഷനൽ ഫോട്ടോഗ്രഫറുടെ തന്മയത്വത്തോടെയാണ് കാശിനാഥൻ ചിത്രങ്ങൾ പകർത്തുന്നത്. പ്രക്യതി ദൃശ്യങ്ങളാണ് ചിത്രങ്ങളിലധികവും പ്രതിഫലിച്ചിരിക്കുന്നത്. പൂക്കളും,ചെടികളും, ഫലങ്ങളും ചിത്രങ്ങളിൽ കാണാം.  അധ്യാപകരുടെയും , സഹപാഠികളുടെയും അഭിനന്ദനവും പ്രോത്സാഹനവുമാണ് കാശിനാഥന് പ്രചോദനം. മകന് ഫോട്ടോഗ്രാഫിയിൽ കൂടുതൽ പരിശീലനം നൽകാനാണ് ചിത്രകലാ അധ്യാപകനായ രവീന്ദ്രൻ കൊട്ടോടിയുടെയും ശ്രീജയുടെയും തീരുമാനം. ചിത്രരചനയിലും കാശിനാഥൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

No comments