കണ്ണൂർ സർവകലാശാല വടംവലി ചാമ്പ്യൻഷിപ്പിൽ മുന്നാട് പീപ്പിൾസ് കോളേജിന് ഇരട്ട കിരീടം
കണ്ണൂർ സർവകലാശാല വടംവലി ചാമ്പ്യൻഷിപ്പിൽ പുരുഷ - വനിത ചാമ്പ്യൻപട്ടം മുന്നാട് പീപ്പിൾസ് കോളേജിന്. രാജപുരം സെൻ്റ്.പയസ് കോളേജിന്റെ ആഭിമുഖ്യത്തിൽ പരപ്പ ഇടത്തോട് സ്കൂളിൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ മത്സരത്തിൽ പുരുഷ വിഭാഗം തുടർച്ചയായി അഞ്ചാം വർഷവും പീപ്പിൾസിന്റെ ആൺകുട്ടികൾ സർകാകലാശാല കിരീടം നേടി. ഫൈനലിൽ കാസറഗോഡ് ഗവണ്മെന്റ് കോളേജിനെ പറർജയപ്പെടുത്തി, മൂന്നാം സ്ഥാനം രാജപുരം സെൻ്റ്. പയസ് കോളേജ് കരസ്ഥമാക്കി. വനിത വിഭാഗത്തിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻ മാരായ ഡോൺബോസ്കോ അങ്ങാടിക്കടവിനെ ആട്ടിമറിച്ചുകൊണ്ട് കഴിഞ്ഞ വർഷം നഷ്ടപ്പെട്ട കിരീടം പീപ്പിൾസിന്റെ പെൺകുട്ടികൾ തിരിച്ചു പിടിച്ചു, രാജപുരം സെൻ്റ്. പയസ് കോളേജ് മൂന്നാം സ്ഥാനം നേടി. ടീം അംഗങ്ങൾ
പുരുഷ വിഭാഗം,
ശ്രീശാന്ത്, യദുകൃഷ്ണൻ, കൃപേഷ്, വിപിൻരാജ്, സനൽരാജ്, സൂരജ്, നിതിൻ. കെ. സന്തോഷ്, രാഹുൽ, ശരത്, കൃഷ്ണരാജ്.
വനിതാവിഭാഗം,
മാളവിക, അഞ്ജിത, മിഥുന, നിത്യപ്രഭ, ശ്രീകല, ദിവ്യ, പ്രജീന, അനഘ, നിഖിത, വിജിഷ.
ടീമിന്റെ കോച്ചായി പൂർവവിദ്യാർത്ഥിയും, വടംവലി താരവുമായ അരുൺകുമാറും, മാനേജരായി സാമ്പത്തികശാസ്ത്ര അധ്യാപകനും, കാസർഗോഡ് ജില്ലാ വടംവലി അസോസിയേഷന്റെ വൈസ് പ്രസിഡന്റുമായ സജിത്ത് അതിയാമ്പൂരുമാണ്.
വിജയികൾക്കുള്ള സമ്മാനധാനം കണ്ണൂർ സർവകലാശാല കായികവിഭാഗം മേധാവി ഡോ. കെ. പി. മനോജ്, കേരള വടംവലി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ശ്രീ. രാമനാഥൻ, അന്താരാഷ്ട്ര പവർലിഫ്റ്റിംഗ് ചാമ്പ്യൻ ജുനൈദ്,വടംവലി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയായ പ്രൊഫസർ പി. രഘുനാഥ് എന്നിവർ വിതരണം ചെയ്തു.

No comments