"ഭൂ സുപോഷണ അഭിയാൻ" പരപ്പയിൽ ഭൂമിപൂജ നടത്തി
പരപ്പ : ദേശീയ തലത്തിലുള്ള ഭൂമി പോഷണ യജ്ഞത്തിന് തുടക്കം കുറയ്ക്കുന്നതിന്റെ ഭാഗമായി പരപ്പയിൽ ഭൂമിപൂജ നടത്തി. ഭൂമിയുടെ സമ്പുഷ്‌ടീകരണവും സംരക്ഷണവും ലക്ഷ്യമിട്ടാണ് ഓഗസ്റ്റ് 24 വരെ നീളുന്ന 'ഭൂ സുപോഷണ അഭിയാൻ '' നടപ്പിലാക്കുന്നത്, കേരളത്തിൽ ഇന്ന് പതിനായിരം കേന്ദ്രങ്ങളിൽ ഭൂമി പൂജ നടന്നു
പരപ്പയിൽ നടന്ന ഭൂമിപൂജയിൽ തളിയിൽ ക്ഷേത്രം മേൽശാന്തി രാജേഷ് നീലമന മുഖ്യ കാർമ്മികത്വം വഹിച്ചു,പൂജയ്ക്ക് ശേഷം കർഷകരെ അനുമോദിക്കുന്നതിന്റെ ഭാഗമായി കരിച്ചേരി കുഞ്ഞമ്പു നായരെ പൊന്നാടയണിയിച്ചു, ബാലൻ മാസ്റ്റർ, കെ കരിയൻ, ദാമോദരൻ മാസ്റ്റർ, ജയൻ മാസ്റ്റർ, സി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു
No comments