Breaking News

വെള്ളരിക്കുണ്ട് ഗാന്ധിഭവൻ കുടുംബാംഗങ്ങൾക്ക് വിഷുക്കോടിയുമായി പരപ്പ YMCA പ്രവർത്തകരെത്തി


വെള്ളരിക്കുണ്ട്: ഗാന്ധിഭവൻ ലവ് & കെയർ സർവ്വ മതവിഷു കണി ഒരുക്കി. കുടുംബാംഗങ്ങൾക്ക് വീഷുകൈനീട്ടവും മധുര പലഹാരങ്ങളും വിതരണം ചെയ്തു.

 വൈഎംസിഎ പരപ്പ യൂണിറ്റിന്റെ നേത്യത്വത്തിൽ ഗാന്ധിഭവൻ കുടുംബാംഗങ്ങൾക്ക് വിഷു കോടി നൽകി. തുടർന്ന് നടന്ന ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി സണ്ണി മങ്കയം സ്വാഗതം പറഞ്ഞു വൈഎംസിഎ യൂണിറ്റ് പ്രസിഡന്റ്‌ ജോസ് പാലക്കുടി അധ്യഷം വഹിച്ചു. വൈഎംസിഎ സെക്രട്ടറി ജെയിംസ് ആലകുളം ട്രെഷറർ ജെൻസൺ സി എ ഗാന്ധിഭവൻ കമ്മിറ്റി അംഗങ്ങൾ ആയ നന്ദകുമാർ, അബ്ദുൽ ഖാദർ എന്നിവർ ആശംസകൾ അറിയിച്ചു യൂണിറ്റ് മാനേജർ ഗംഗ ജെ പി നന്ദി പറഞ്ഞു

No comments