Breaking News

പ്രതികൂല സാഹചര്യത്തിലും അതിജീവനത്തിനുള്ള പ്രത്യാശയാവട്ടെ ഐശ്വര്യ സമൃദ്ധമായ വിഷു ; ആശംസയറിയിച്ച് മുഖ്യമന്ത്രി


കൊവിഡ് പ്രതിസന്ധിയില്‍ മലയാളികള്‍ നാളെ വിഷു ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അതിജീവനത്തിന്റെയും പ്രത്യാശയുടെയും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

രോഗാതുരതയുടെ ആശങ്ക ജീവിതത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തി നില്‍ക്കുന്ന ഈ പ്രതികൂല സാഹചര്യത്തിലും അതിജീവനത്തിനുള്ള പ്രത്യാശയാവട്ടെ ഐശ്വര്യ സമൃദ്ധമായ വിഷുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു.

സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്വപൂര്‍ണ്ണമായ മൂല്യങ്ങള്‍ ജീവിതത്തില്‍ ഉള്‍ച്ചേര്‍ക്കാനുള്ള ശ്രമം എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവണം. എല്ലാ ഭേദ ചിന്തകള്‍ക്കും അതീതമായി മനുഷ്യത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാവട്ടെ വിഷു ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

No comments