പെരിയ ദേശീയപാതയിൽ വാഹനാപകടം; യുവാവ് മരിച്ചു
പെരിയ ഗവ: പോളിക്കു സമീപം ദേശീയ പാതയിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു മറ്റൊരാൾക്കു ഗുരുതര പരിക്ക് ചൊവ്വാഴ്ച രാത്രിയാരുന്നു അപകടം.
അമിത വേഗതത്തിൽ വന്ന കാർ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം നിറുത്താതെ പോയ കാറിനെ നാട്ടുകാർ പിൻതുടർന്നു പിടികൂടി. കാഞ്ഞങ്ങാട് വെളളിക്കോത്തുളള ബന്ധുവീട്ടിലേക്ക് കാർ ഓടിച്ചുകയറ്റി പിന്നാലെയെത്തിയ നാട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് കാഞ്ഞങ്ങാടു നിന്നു പോലീസ് എത്തിയ ശേഷം കാറും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു തുടർന്ന് ബേക്കൽ പോലിസിനു കൈമാറി.
No comments