Breaking News

ആത്മസമർപ്പണത്തിൻ്റെ വ്രത പുണ്യമാസത്തിന് ഇന്ന് തുടക്കം; റമസാൻ ചടങ്ങുകൾ കോവിഡ് മാനദണ്ഡം പാലിച്ച്

പതിനൊന്ന് മാസത്തെ സുഭിക്ഷതയില്‍ ചെയ്ത പാപങ്ങള്‍ കരിച്ച്‌ വ്രതദിനങ്ങളുടെ പുണ്യമാസത്തിന് ഇന്നു തുടക്കം. മനസും ശരീരവും സകല തിന്മകളില്‍ നിന്നും മോചിതമായി പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞ് സ്രഷ്ടാവിലേക്ക് അടുക്കുന്ന ദിനങ്ങള്‍. കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് റമസാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചത്.

മാസപ്പിറവി ദൃശ്യമായതായി അറിയിച്ചതോടെ പള്ളികളിലും മുസ്‌ലിം ഭവനങ്ങളിലും തറാവീഹ് നമസ്കാരത്തിനും തുടക്കമായി. കഴിഞ്ഞ വര്‍ഷത്തെ പോലെ കോവിഡ് മാനദണ്ഡം പാലിച്ചാണ് ഇക്കുറിയും പള്ളികളില്‍ ആരാധനകള്‍ നടത്തുക.

യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണു വ്രതാരംഭം.


ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒമാനില്‍ വ്രതാരംഭം ബുധനാഴ്ചയായിരിക്കും. തമിഴ്നാട്, ഡല്‍ഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലും ബുധനാഴ്ചയായിരിക്കും റമസാന്‍ 1

No comments